മലയാള സിനിമയില്‍ നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലി മുരുകനില്‍ കുട്ടി മുരുകനായി വേഷമിട്ട അജാസിനിപ്പോള് തിരക്കോട് തിരക്കാണ്. അമൃത ടിവിയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ അജാസ് കമ്മാര സംഭവം എന്ന ചിത്രത്തില്‍ ദിലീപിന്റെ ബാല്യകാലം അഭിനയിച്ചതിന്റെ ത്രില്ലിലാണ്.
പല സിനിമകളിലും നായകന്മാരുടെ കുട്ടിക്കാലം അവതരിപ്പിക്കുന്ന ബാലതരങ്ങള്ക്ക് കൂടുതലായി ഒന്നും ചെയ്യാനുണ്ടാകില്ല, എന്നാല്‍ പുലിമുരുകനില്‍ വേഷമിട്ട അജാസിന്റെ കാര്യം മറിച്ചാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പുലിയെ കൊന്ന് മാസ്സായി തീയേറ്ററില്‍ മിന്നി നിന്ന അജാസിനെ പ്രേക്ഷകര്‍ കയ്യടിയോടെയാണ് വരവേറ്റത്.
എന്നാല്‍ തനിക്കു ഈ സന്തോഷം വന്നുചേര്ന്നപ്പോള് കൂടെ മണി ചേട്ടന് ഇല്ലാതെ പോയതിന്റെ വേദനയിലാണ് അജാസ്.
അജാസ് പറയുന്നതിങ്ങനെ
“എന്റെ ഡാന്‍സ് പ്രോഗ്രാം ഒരിക്കല്‍ മണി ചേട്ടന് കാണാന്‍ ഇടയായി. അന്ന് മണി ചേട്ടന് എനിക്ക് പതിനായിരം രൂപ സമ്മാനമായി തന്നു. ഈ മിന്നാമിനുങ്ങ് ഒരു വലിയ കലാകാരനാകുമെന്നു മണിച്ചേട്ടന് എന്നെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.”
Post Your Comments