ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണം ഇന്ത്യൻ സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞു. എന്നാൽ ശ്രീദേവിയെ അമിതമായി സ്നേഹിച്ച ഒരു ആരാധകൻ ചെയ്തത് പലരെയും ഞെട്ടിച്ചുകളഞ്ഞു. മധ്യപ്രദേശിലെ ഷിയോപ്പൂർ സ്വദേശി ഓംപ്രകാശ് ശ്രീദേവിയുടെ കടുത്ത ആരാധകൻ.
ശ്രീദേവിയുടെ മരണവാർത്ത വന്നതിൽ പിന്നെ ഭക്ഷണവും വെള്ളവും വരെ ഉപേക്ഷിച്ച് ദുഃഖമാചരിക്കുകയാണ് ഈ ആരാധകൻ. ഗ്രാമത്തിൽ അനുശോചനയോഗം വിളിച്ചുകൂട്ടിയ ഇയാൾ സ്വയം ശ്രീദേവിയുടെ ഭർത്താവാണെന്ന് പ്രഖ്യാപിച്ചു. ഓംപ്രകാശിന് ശ്രീദേവിയോടുള്ള കടുത്ത ആരാധന അറിയാവുന്ന സുഹൃത്തുകൾക്കും ഗ്രാമവാസികൾക്കും ഇതിൽ അത്ഭുതമൊന്നും തോന്നിയില്ല.
Read also: നായികയുടെ പെരുമാറ്റം സഹിക്കാൻ വയ്യ; സായിപല്ലവിയുടെ നായകൻ ഒഴിഞ്ഞുമാറുന്നു
അമ്മ മരിച്ച അവസരത്തിൽപ്പോലും തലമുണ്ഡനം ചെയ്യാൻ തയാറാകാത്ത ഇയാൾ ശ്രീദേവിയുടെ മരണശേഷം തലമുണ്ഡനം ചെയ്തു.വോട്ടർപട്ടികയിൽ ശ്രീദേവിയുടെ പേര് പോലും ചേർത്തിട്ടുണ്ട് ഇയാൾ. ആരാധന കലശലായി 3000 കത്തുകളാണ് പ്രിയപ്പെട്ട താരത്തിന് എഴുതിയിരിക്കുന്നത്.
എന്നെങ്കിലും ശ്രീദേവിയെ നേരിട്ടുകാണുകയെന്നുള്ളതായിരുന്നു ഇയാളുടെ വലിയ ആഗ്രഹം. എന്നാൽ അത് ഇനി സഫലമാകാത്തതിനെത്തുടർന്ന് മനസുകൊണ്ടുവരിച്ച പ്രിയതാരത്തിന്റെ ചിത്രത്തിന് മുമ്പിലിരുന്ന് കരയുകയാണ് ഈ ആരാധകൻ. ഏഴുജന്മം ശ്രീദേവിയ്ക്കായി കാത്തിരിക്കാൻ തയാറാണെന്നും ഓംപ്രകാശ് സുഹൃത്തുക്കളെ അറിയിച്ചു.
Post Your Comments