അനുവാദമില്ലാതെ പരസ്യ ചിത്രീകരണം നടത്തിയതിന് പ്രമുഖ നടിക്ക് എതിരെ പരാതി. ഭൂവനേശ്വർ ശ്രീ ലിംഗരാജ് ക്ഷേത്രത്തിൽ ക്യാമറ നിരോധനം മറികടന്ന് പരസ്യ ചിത്രീകരണം നടത്തിയതിന് ബോളിവുഡ് നടി രവീണ ടണ്ടനെതിരെ പോലീസ് കേസെടുത്തു.
ക്ഷേത്ര ഭരണസമിതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശ്രീകോവിലിന് സമീപത്ത് നിന്നും സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ നടി ചിത്രീകരിച്ചത് ശ്രദ്ധയില്‍പ്പെട്ട ക്ഷേത്ര ഭരണസമിതി നടിയ്ക്ക് എതിരെ പരാതി നല്‍കുകയായിരുന്നു.
Post Your Comments