ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ അടുത്തിടെ പുറത്തിറക്കിയ ചിത്രമാണ് പദ്മാവത്.ചിത്രം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നുവെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അടുത്തിടെ ദീപിക മറ്റേതൊരു നടിയും ആവശ്യപ്പെടാത്ത ഒരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.അത് പിന്നീട് വലിയ വാർത്തയാവുകയും ചെയ്തു.
കുറച്ചു ദിവസം മുമ്പ് നേഹ ധൂപിയയുടെ ചാറ്റ് ഷോയിൽ ദീപിക പങ്കെടുത്തിരുന്നു. ഏത് നായകനുമായാണ് ഒരു പ്രണയരംഗം ചെയ്യാൻ ഇഷ്ടപ്പെടുന്നതെന്ന നേഹയുടെ ചോദ്യത്തിന് ദീപിക നൽകിയ ഉത്തരം ഏവരെയും അമ്പരപ്പിച്ചു.
ഹോളിവുഡ് താരം ജെയിംസ് ഫ്രാൻകോയുമൊത്ത് ഒരു പ്രണയ രംഗം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ദീപിക പറഞ്ഞു.ഹോളിവുഡ് നടനും സംവിധായകനുമാണ് ജെയിംസ് ഫ്രാൻകോ.സ്പൈഡർമാനാണ് അദ്ദേഹത്തിന്റെ മികച്ച ചിത്രം.എന്നാൽ ഇതൊന്നുമല്ല കാര്യം ജെയിംസ് ഫ്രാങ്കോക്കെതിരായി 5 വനിതകൾ അപമര്യാതയായി പെരുമാറിയതിന് കേസ് ഫയൽ ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ഒരാളുമായി പ്രണയരംഗം ചെയ്യാൻ താൽപ്പര്യം കാണിക്കുന്ന ദീപികയെ ഓർത്ത് പലരും അമ്പരന്നു .ദീപികയല്ലാതെ മറ്റൊരു നടിയും ഇങ്ങനെ പറയില്ലെന്നാണ് ആരാധകർ പോലും പറയുന്നത്. ദീപികയുടെ അവസാന ഹോളിവുഡ് ചിത്രം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നില്ല.എന്നാൽ
ഇപ്പോൾ പുതിയ ഹോളിവുഡ് ചിത്രത്തിനായി താരം കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ദീപിക ഹോളിവുഡ് നായകന്റെ പേര് പറഞ്ഞതെന്നും ചില വാർത്തകൾ ഉണ്ട്.
Post Your Comments