BollywoodCinemaGeneralKollywoodLatest NewsNEWSWOODs

ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ചില താരങ്ങള്‍

സിനിമയില്‍ അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധക പ്രീതി നേടിയ നമ്മുടെ ചില സൂപ്പര്‍ താരങ്ങള്‍ ജീവിതത്തില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.  അത്തരം ചില താരങ്ങളെ പരിചയപ്പെടാം. 

1. മനിഷ കൊയ്രാള – കാന്‍സര്‍

maneesha

ബോളിവുഡില്‍ തൊണ്ണൂറുകളിലെ മുന്‍നിര നടിയായിരുന്നു മനിഷ കൊയ്രാള. 2012ലാണ് അവര്‍ക്ക് കാന്‍സര്‍ ബാധ കണ്ടെത്തിയത്. അപ്പോള്‍ അവര്‍ക്ക് 
42 വയസായിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയയായ അവര്‍ അടുത്തകാലത്താണ് രോഗമുക്തയായത്.

 

2. സെയ്ഫ് അലി ഖാന്‍ – ഹാര്‍ട്ട് അറ്റാക്ക്

പട്ടോഡി കുടുംബത്തിലെ ഇളമുറക്കാരന് 2007ല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിഞ്ഞത് കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഹൃദയ സംബന്ധമായ ചില പാരമ്പര്യ അസുഖങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.

3. ധര്‍മേന്ദ്ര – ഡിപ്രഷന്‍

ഒരു കാലത്ത് ബോളിവുഡിലെ ഒന്നാം നിര നടനായിരുന്നു ധര്‍മേന്ദ്ര. പക്ഷെ അദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി ഡിപ്രഷന് അടിമയാണെന്ന് വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ്  അറിയാവുന്നത്. അതോടെ നടന്‍ മദ്യപാനിയായി മാറി.

4. അനുരാഗ് ബസു – കാന്‍സര്‍

ബോളിവുഡിലെ പ്രശസ്ത സംവിധായകനാണ് അനുരാഗ് ബസു. ബര്‍ഫി എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹം അസുഖത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു. 
രക്ഷപ്പെടാന്‍ 50 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ബസു ശക്തമായി തിരിച്ചു വന്നു. ലൈഫ് ഇന്‍ എ മെട്രോ,
ഗാംഗ്സ്റ്റര്‍ തുടങ്ങിയ സിനിമകളുടെ രചന അദ്ദേഹം നിര്‍വഹിച്ചത് ചികിത്സാ സമയത്താണ്.

5. അമിതാഭ് ബച്ചന്‍ – മ്യസ്തെനിയ ഗ്രവിസ്

amithabh bachan

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഇന്ത്യന്‍ സിനിമയിലെ അതികായകനാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ അര നൂറ്റാണ്ടായി ബോളിവുഡ് അടക്കി വാഴുന്ന ബിഗ്‌ ബിക്ക് മസിലുകളെ ബാധിക്കുന്ന മ്യസ്തെനിയ ഗ്രവിസ്  ആണുള്ളത്. ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഈ അസുഖത്തിന് ചികിത്സയില്ല.

6. രജനികാന്ത് – ബ്രോഞ്ചറ്റിസ്

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ നടനാണ്‌ രജനികാന്ത്. 2011ല്‍ എമെസിസ് ബാധിതനായ അദ്ദേഹത്തിന് ബ്രോഞ്ചറ്റിസും ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ നടത്തിയ വിദഗ്ധ ചികിത്സയുടെ ഫലമായാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

7. സോനം കപൂര്‍ – പോളിസൈറ്റിക് ഓവറി സിണ്ട്രോം

പ്രശസ്ത അഭിനേത്രിയും അനില്‍ കപൂറിന്‍റെ മകളുമായ സോനത്തിന് ഡയബറ്റിസ് ഉണ്ട്. ടീനേജ് കാലം മുതലേ നടി ഡയബറ്റിസ് പേഷ്യന്‍റായിരുന്നു എന്ന് പറയപ്പെടുന്നു. ഹോര്‍മോണുകളെ ബാധിക്കുന്ന പോളിസൈറ്റിക്ഓവറി സിണ്ട്രോം എന്ന ഗുരുതരമായ അസുഖവും അവര്‍ക്കുണ്ട്. ആ അസുഖം ഉള്ള സ്ത്രീകള്‍ പ്രസവിക്കാനുള്ള സാധ്യത വിരളമാണ് അഥവാ പ്രസവം ബുദ്ധിമുട്ടേറിയതായിരിക്കും.

 

7. ഷാരുഖ് ഖാന്‍ – സര്‍ജറികള്‍

ആരാധകര്‍ക്കിടയില്‍ കിംഗ് ഖാന്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഷാരൂഖിന് അടുപ്പക്കാര്‍ക്കിടയില്‍ മറ്റൊരു വിളിപ്പേര് കൂടിയുണ്ട്. കിംഗ്‌ ഓഫ് സര്‍ജറീസ്. 
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ കണ്ണ്, കഴുത്ത്, തോള്‍, വാരിയെല്ലുകള്‍, കണങ്കാല്‍, മുട്ട് എന്നിവിടങ്ങളിലായി എട്ടു സര്‍ജറികള്‍ക്കാണ് അദ്ദേഹം വിധേയനായത്.
അതുകൊണ്ട് ഏത് സമയത്തും സിനിമ സെറ്റുകളില്‍ നടന്‍റെ കൂടെ ഒരു ഡോക്ടര്‍ സന്നിഹിതനായിരിക്കും.

ചിത്രീകരണത്തിനിടയില്‍ നടന്റെ അപ്രതീക്ഷിത ചുംബനം; സംഭവത്തെക്കുറിച്ച് നടി രേഖ

 
 
 

shortlink

Related Articles

Post Your Comments


Back to top button