മികച്ച അഭിനയപാടവുമായി ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്ന വിജയ് സേതുപതിയുടെ സിനിമാ വരവിനു പിന്നില്‍ നൊമ്പരമുണര്‍ത്തുന്ന ഒരുപാട് കണ്ണീര്‍കഥകളുണ്ട്. സിനിമയ്ക്ക് മുന്‍പേ പ്രവാസ ജീവിതം സ്വീകരിച്ച വിജയ് സേതുപതി ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. സിനിമാ മോഹവുമായി കുടുംബത്തിനു വേണ്ടി അന്യനാട്ടില്‍ കഷ്ടപ്പെട്ട സൂപ്പര്‍താരത്തിന്‍റെ തുടക്കകാല അനുഭവങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്.
കൊല്ലം സ്വദേശിനി ജെസ്സിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് സേതുപതി 2003 ഒക്ടോബറില്‍ ദുബായില്‍ നിന്നു വിമാനം കയറുന്നത്, ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ജെസ്സിയെ പിന്നീടു സേതുപതി തന്‍റെ ജീവിത സഖിയാക്കുകയായിരുന്നു. നാട്ടിലെത്തിയ വിജയ് സിനിമാ മോഹം മനസ്സിലിട്ടുകൊണ്ട് ജീവിക്കാനായി പ്രൈവറ്റ് മേഖലയിലെ ജോലി തുടര്‍ന്നു.
2010ൽ സീനു രാമസ്വാമിയുടെ തേന്മർക്ക് പരുവക്കാറ്റ് എന്ന ചിത്രത്തില്‍ ആദ്യമായി നായകനായി എത്തിയതോടെ വിജയ് സേതുപതിയുടെ തലവര തെളിഞ്ഞു. 2012 കാര്‍ത്തിക് സുബ്ബരാജിന്റെ പിസ്സ എന്ന ഹൊറർ ചിത്രം ഹിറ്റായതോടെ വിജയ് സേതുപതി തമിഴിലെ തിരക്കേറിയ നടനായി മാറുകയായിരുന്നു.
Post Your Comments