കമല്‍ഹാസനെ ശ്രീവിദ്യ ഒരുപാട് സ്നേഹിച്ചിരുന്നു; അത് വ്യക്തമാക്കുന്ന തെളിവ് ഇങ്ങനെ

ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പ്രണയങ്ങളില്‍ ഒന്നായിരുന്നു കമല്‍ഹാസന്‍- ശ്രീവിദ്യ സ്നേഹബന്ധം.
ജീവിതത്തിന്റെ അവസാനകാലഘട്ടങ്ങളില്‍ നടി ശ്രീവിദ്യ ക്യാന്‍സര്‍ ബാധിതയായി തിരുവനന്തപുരത്തെ ഹോസ്പ്പിറ്റലില്‍ കഴിയവേ നടന്‍ കമല്‍ഹാസന്‍ ശ്രീവിദ്യയെ കാണാനായി എത്തിയിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് പരസ്പരം പ്രണയത്തിലായിരുന്ന ഇരുവരുടെയും അവസാന കൂടികാഴ്ച തന്റെ മനസ്സിനെ അത്രത്തോളം സ്പര്‍ശിച്ചുവെന്നും ‘തിരക്കഥ’ എന്ന ചിത്രമെഴുതാന്‍ തന്നെ പ്രചോദിപ്പിച്ചത് കമലഹാസന്റെ ഹോസ്പ്പിറ്റല്‍ സന്ദര്‍ശനമായിരുന്നുവെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

രഞ്ജിത്ത് പറയുന്നതിങ്ങനെ

“ശ്രീവിദ്യയുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്നും, കമല്‍ഹാസനുമായുള്ള പ്രണയത്തെക്കുറിച്ച് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. അസുഖബാധിതയായി ഹോസ്പ്പിറ്റലില്‍ കിടന്ന ശ്രീവിദ്യയെ കാണാന്‍ കമല്‍ഹാസന്‍ വന്നുവെങ്കില്‍ ആ മനുഷ്യനെ അവര്‍ അത്രത്തോളം സ്നേഹിച്ചിട്ടുണ്ടാകണം.ഹോസ്പിറ്റലിലെ ഇരുവരുടെയും അവസാനത്തെ ഒത്തുചേരലാണ് തിരക്കഥ എന്ന ചിത്രമെഴുതാന്‍ പ്രേരണയായത്.”

Share
Leave a Comment