കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് മോഹൻലാലിന്റെ നായിക ഇന്ന് സൂപ്പർ താരത്തിന്റെ അമ്മയായി കഴിയുന്നുവെന്നത്. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത നായികയാണ് നീലിമ. 1984ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ കളിയില്‍ അല്‍പം കാര്യം ഗ്രാമസേവകനായ ലാലിന്റെ വിനയനെയും വിനയന്‍ പ്രേമിക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ രാധയെയും ജീവിതമാണ് ആവിഷ്കരിച്ചത്. അഭിനയത്തിന്റെ ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നെങ്കിലും നീലിമ എന്ന പുതുമുഖ നായിക അവതരിപ്പിച്ച രാധ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ വർഷങ്ങൾക്ക് ശേഷം ആ പഴയനായികയേ കുറിച്ച് അന്വേഷിച്ചവർ വിക്കി പീഡിയയിൽ കണ്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോളിവുഡ് നായകന്‍ ഷാഹിദ് കപൂറിന്റെ അമ്മയാണ് നീലിമ അസീം എന്ന ലാലിന്റെ ഈ പഴയ നായിക എന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് വാർത്ത വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ ഇതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ സത്യൻ അന്തിക്കാട് പറയുന്നതിങ്ങനെ ..”ഷാഹിദ് കപൂറിന്റെ അമ്മയെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് സത്യന്‍ അന്തിക്കാടാണെന്നും സത്യന്‍ അന്തിക്കാടിന്റെ നായികയാണ് ഷാഹിദ് കപൂറിന്റെ അമ്മ എന്നുമൊക്കെയുള്ള കുറേ കഥകള്‍ ഒരുപാട് ഞാനും വായിച്ചു. കുറേ കഥകള്‍ കേട്ടു. അതൊക്കെ കേള്‍ക്കുമ്ബോള്‍ എനിക്ക് ചിരിയാണ് വന്നിരുന്നത്. അത് ആ നീലിമയേ അല്ല. ഇത് ഞാന്‍ കണ്ടെത്തിയ നായികയാണ്. അവര്‍ക്ക് ഷാഹിദ് കപൂറുമായി യാതൊരു ബന്ധവുമില്ല. സത്യത്തില്‍ എന്റെ നായികയുടെ ശരിക്കുമുള്ള പേര് നീലിമ എന്നുപോലുമല്ല. അത് ഞാനിട്ട പേരായിരുന്നു.
സത്യത്തില്‍ ആ ചിത്രത്തില്‍ ലാലിന്റെ നായികയായി അക്കാലത്ത് തിളങ്ങിനില്‍ക്കുകയായിരുന്ന പൂർണ്ണിമ ജയറാമിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്പോള്‍ പെട്ടന്ന് പൂര്‍ണിമ ഭാഗ്യരാജിനെ വിവാഹം കഴിച്ച് അഭിനയരംഗം വിട്ടു. അങ്ങനെയാണ് എനിക്ക് പുതിയ നായികയെ തിരയേണ്ടിവന്നത്. രാധ എന്ന കഥാപാത്രം ഒരു നാടന്‍ കുട്ടിയായതിനാല്‍ ആ ലുക്കുള്ള ഒരു നടി തന്നെ വേണമായിരുന്നു. ഒരു പ്രൊഡക്ഷന്‍ എക്സിക്യുട്ടീവാണ് ചെന്നൈയിലെ ഒരു കുട്ടിയുടെ ഫോട്ടോ എന്നെ കാണിച്ചത്. കുറേ ഫോട്ടോകളില്‍ നിന്ന് വലിയ കണ്ണുകളുള്ള, നാടന്‍ ലുക്കുള്ള പെണ്‍കുട്ടിയെയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഭുവന എന്നായിരുന്നു അവളുടെ പേര്. ഞാനാണ് സിനിമയ്ക്കുവേണ്ടി നീലിമ എന്നു പേരു മാറ്റിയത്. നാടന്‍ പെണ്‍കുട്ടിയാവാന്‍ യോജിക്കുമെന്ന് കരുതി ചെന്നൈയില്‍ ചെന്നു. കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് നായികയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍, കുട്ടി വന്നപ്പോള്‍ ലുക്കൊക്കെ കെ മാറിപ്പോയിരുന്നു. അഭിനയിപ്പിച്ചപ്പോഴും വലിയ തൃപ്തി ഉണ്ടായിരുന്നില്ല. സിനിമയുടെ രണ്ടാം ഭാഗം അവരെവച്ച് ഒരുവിധമാണ് ചിത്രീകരിച്ച് തീര്‍ത്തത്. പാട്ടുകളും തമാശകളും മറ്റും കാരണമാവണം സിനിമ വലിയ ഹിറ്റായി. എന്നാല്‍, പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. അവര്‍ മറ്റേതെങ്കിലും സിനിമയില്‍ അഭിനയിച്ചതായും അറിവില്ല. ചെന്നൈ ടി നഗറിലോ മറ്റോ ആണ് താമസമെന്ന് കേട്ടിരുന്നു. അവരുടെ സഹോദരിയെ നിര്‍മാതാവ് ഗോപിയുടെ സഹോദരനാണ് വിവാഹം കഴിച്ചതെന്നും കേട്ടിട്ടുണ്ട്. അത്രയേ അറിയൂ”-സത്യന്‍ അന്തിക്കാട് പറഞ്ഞു.
നടി ശ്യാമിലിക്ക് പ്രണയം തോന്നിയ ഒരേയൊരാള്‍ ഇദ്ദേഹമാണ്!
(കടപ്പാട് മാതൃഭൂമി)
Post Your Comments