KollywoodLatest News

വിവാഹം കഴിക്കാൻ റിയാലിറ്റി ഷോ ; ആര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

ഷ്ട വരനെ കണ്ടെത്താൻ സ്വയംവരം നടത്തുന്ന രീതി പഴയ കഥകളിലൂടെ പലരും കേട്ടിട്ടുള്ളതാണ്.എന്നാൽ വിവാഹം കഴിക്കാനായി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന രീതി ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ്.തമിഴ് നടൻ ആര്യയാണ് കളേഴ്‌സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്തുന്നത്.

Read also:കുട്ടികൾ സണ്ണിയുടെയും ഭർത്താവിന്റേതും തന്നെ; മറുപടിയുമായി സണ്ണി ലിയോൺ

എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി. ആര്യയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം.പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുത്. കച്ചവട താത്പര്യമല്ല വിവാഹത്തിനു വേണ്ടത് എന്നും വിമർശകർ പറയുന്നു.

നേരെത്ത വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യ തന്നെയാണ് റിയാലിറ്റി ഷോയിലൂടെയാണ് വിവാഹമാണെന്ന് അറിയിച്ചത്. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളും 7000 അപേക്ഷകളും വന്നിരുന്നു. നിലവിൽ ഷോയില്‍ പങ്കെടുക്കുന്ന 16 പേരില്‍ നിന്നുള്ള വിജയിയെ താരം മിന്നു ചാര്‍ത്തും.

shortlink

Related Articles

Post Your Comments


Back to top button