CinemaGeneralLatest NewsMollywood

പൃഥ്വിരാജ് വീണ്ടും നിര്‍മാതാവാകുന്നു

നടന്‍ പൃഥ്വിരാജ് വീണ്ടും സിനിമ നിര്‍മിക്കുന്നു. ജെനുസ് മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന നയന്‍ എന്ന ചിത്രമാണ് അദ്ദേഹം നിര്‍മിക്കുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലൂടെയാണ് ജെനുസ് സ്വതന്ത്ര സംവിധായകനായത്. സംവിധായകന്‍ കമലിന്‍റെ മകനാണ്.

പേര് പോലെ തന്നെ ഒമ്പത് ദിവസം കൊണ്ട് നടക്കുന്ന കഥയാണ് നയന്‍ പറയുന്നത്. ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ശാസ്ത്രജ്ഞന്‍റെ വേഷത്തിലാണ് പൃഥ്വി എത്തുക. തിരുവനന്തപുരവും മണാലിയുമായിരിക്കും ലൊക്കേഷന്‍.

നേരത്തെ സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍ എന്നിവരുടെ നിര്‍മാണ പങ്കാളിയായിരുന്ന പൃഥ്വിരാജ് കൂടെ ആഗസ്റ്റ്‌ സിനിമാസിന്‍റെ ബാനറിലാണ് സിനിമകള്‍ നിര്‍മിച്ചിരുന്നത്. ഉറുമി, ഇന്ത്യന്‍ റുപീ, കടല്‍ കടന്ന് മാത്തുക്കുട്ടി, അനുരാഗകരിക്കിന്‍ വെള്ളം, ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് ആഗസ്റ്റ്‌ സിനിമാസ് നിര്‍മിച്ച പ്രധാന ചിത്രങ്ങള്‍. പൃഥ്വിരാജിന്‍റെ പുതിയ നിര്‍മാണ കമ്പനിയുടെ പേര് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടും.

shortlink

Related Articles

Post Your Comments


Back to top button