കലാഭവന്‍ മണി മരിച്ച് രണ്ടു വര്‍ഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. അതിനിടയില്‍ നടന്റെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് സിനിമക്കാര്‍ക്കെതിരെ ആരോപണവുമായി വീണ്ടും രംഗത്തെത്തി.
മണി മരിച്ചതിന് ശേഷം സിനിമയില്‍ നിന്നുള്ള ആരും കുടുംബത്തെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മരിച്ച ദിവസം വീട്ടില്‍ വന്നു പോയി എന്നല്ലാതെ പിന്നിട് സിനിമാക്കാരില്‍ മിക്കവാറും വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യത്തെ കുറിച്ച് പോലും ആരും തിരക്കിയിട്ടില്ല. സംവിധായകന് വിനയന് മാത്രമാണ് കുടുംബത്തിന് താങ്ങായി നില്‍ക്കുന്നതെന്നും രാമകൃഷ്ണന് പറയുന്നു.
കലാഭവന്‍ മണിയുടെ ജീവിതം അടിസ്ഥാനമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ രാമകൃഷ്ണന് ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. തീറ്റക്കാരന് റപ്പായിയാണ് അദ്ദേഹം ചെയ്യുന്ന മറ്റൊരു ചിത്രം.
Post Your Comments