ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് ഒരു പുതിയ ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് കേട്ടത്. എന്നാല്‍ ഭദ്രന് ഒരുക്കുന്ന ചിത്രം പ്രതിസന്ധിയില്‍ എന്ന് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ മാസത്തില്‍ ആരംഭിക്കാന്‍ ഇരുന്നതാണ് എന്നാല്‍ നിര്‍മാതാവ് പിന്മാറിയതിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് മാറ്റിവയ്ക്കും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മോഹന്‍ലാല്‍ ലോറി ഡ്രൈവറായി എത്തുന്ന സിനിമ ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലുള്ള റോഡ് മൂവിയായാണ് പ്ലാന്‍ ചെയ്തിരുന്നത്. ഒടിയന് പൂര്‍ത്തിയാക്കിയതിന് ശേഷം ലാല്‍ ഈ ചിത്രം ചെയ്യാനാണ് തിരുമാനിച്ചിരുന്നത്. എന്നാല്‍ ഭദ്രന് ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്മാരിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഈ റിപ്പോര്‍ട്ടുകളുടെ ഔദ്യോഗിക സ്ഥിരീകരണം ഇത്വരെയും ഉണ്ടായിട്ടില്ല.
മമ്മൂട്ടി മുഖ്യമന്ത്രി ആകും. പക്ഷെ പിണറായി ആകില്ല
പുതിയ സാഹചര്യത്തില്‍ അദ്ദേഹം ജോഷിയുടെ വയനാടന്‍ തമ്പാനായിരിക്കും അടുത്തതായി ചെയ്യുക. ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം ടോമിച്ചന് മുളകുപാടമാണ് നിര്‍മിക്കുന്നത്. ഇതിനിടയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയില്‍ അഭിനയിക്കാനായി ഏഴു ദിവസത്തെ കാള്‍ ഷീറ്റും താരം കൊടുത്തിട്ടുണ്ട്. ലണ്ടന്‍ പശ്ചാത്തലത്തിലുള്ള സിനിമയില്‍ മണിയന് പിള്ള രാജുവിന്റെ മകന് നിരഞ്ജനാണ് നായകന്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്. ലൂസിഫറിന്റെ ചിത്രീകരണം ആഗസ്റ്റ് അവസാനം തുടങ്ങും.
Post Your Comments