BollywoodLatest News

താൻ അപൂര്‍വ രോഗത്തിന് ഇരയാണെന്ന വെളിപ്പെടുത്തലുമായി ഇർഫാൻ ഖാൻ

നിക്ക് അപൂര്‍വ രോഗമുണ്ടെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. എന്നാൽ എന്ത് രോഗമാണെന്ന് താരം പുറത്ത് പറഞ്ഞില്ല.രോഗ വിവരം ഒരാഴ്ചക്കുള്ളില്‍ അറിയിക്കുമെന്നും ദുഷ്‌കരമായ ഈ ഘട്ടത്തില്‍ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ടെന്നും താരം ട്വീറ്റ് ചെയ്തു.

Read also:വിവാഹം കഴിക്കാൻ റിയാലിറ്റി ഷോ ; ആര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

മുമ്പ് ഇര്‍ഫാന്‍ ഖാനെ വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ നിന്ന് മാറ്റിയിരുന്നു. മഞ്ഞപ്പിത്തമായതിനാലാണ് മാറ്റിയതെന്നായിരുന്നു വിശദീകരണം. പല ഊഹാപോഹങ്ങളും പിന്നീട് വന്നിരുന്നു.ഇപ്പോൾ ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍.

ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചു. ആമസോണ്‍ പ്രൈമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം വിശാല്‍ ഭരദ്വാജ് ചിത്രത്തിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനിരിക്കുന്നത്. അതിന് ശേഷമാണ് ഹിന്ദി മീഡിയം ടുവിന്റെ ഷൂട്ടിംഗ്.

shortlink

Related Articles

Post Your Comments


Back to top button