മലയാളത്തിലെ പ്രമുഖ ചാനലായ മഴവിൽ മനോരമയിലെ ഉടൻപണം എന്ന റിയാലിറ്റിഷോയിൽ പങ്കെടുത്ത പെൺകുട്ടിയെ അതിവിദഗ്ദ്ധമായ രീതിയിൽ തെറ്റിദ്ധരിപ്പിച്ചു പണം തിരികെ വാങ്ങിയ ചാനലിനെതിരെ കടുത്ത പ്രതിഷേധം.
പറവൂർ സ്വദേശിയായ ഷാഹിനയാണ് മത്സരത്തിൽ പങ്കെടുത്തത്.കുട്ടി ഉത്തരങ്ങൾ കൃത്യമായി പറഞ്ഞിട്ടും ലൈഫ് എടുക്കാൻ അവതാരകരിൽ ഒരാളായ മാത്തുക്കുട്ടി ആവശ്യപ്പെടുന്നുണ്ട്. തുക കൂടുതൽ കൈപ്പറ്റുമെന്ന് ബോധ്യമായതോടെ കുട്ടിയോട് എടിഎം മെഷീൻ ഡാൻസ് ചെയ്യാൻ ആവശ്യപ്പെടുന്നു.തുടർന്ന് ഡാൻസ് ഇഷ്ടമായില്ല എന്ന കാരണത്താൽ പകുതി പണം തിരികെ വാങ്ങി മത്സരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.ഈ സംഭവത്തിനെതിരെ പ്രേക്ഷകർ ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
Read also:ഓസ്കാര്‍ പുരസ്കാരം മോഷ്ടിച്ചയാള്‍ അറസ്റ്റിൽ;അരങ്ങേറിയത് നാടകീയ രംഗങ്ങൾ
കുട്ടിയെ പുറത്താക്കിയതിനു ശേഷമാണ് ലൈഫ് ലൈൻ ഉണ്ടെന്ന് അവതാരകൻ പറഞ്ഞത്.അവതാരകൻ ആ കുട്ടിയോട് മാപ്പ് പറയുക അല്ലെങ്കിൽ ഇത്തരം വൃത്തികേടുകൾ കാണിക്കാതിരിക്കുക.പ്രേക്ഷകർ മുഴുവൻ വിഢികളല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Post Your Comments