രജനികാന്തിന്റെ എന്തിരന് 2.0ന്റെ ടീസര്‍ ചോര്‍ന്നത് എങ്ങനെയാണെന്ന വെളിപ്പെടുത്തലുമായി സിനിമയുടെ വിതരണക്കാരില്‍ ഒരാള്‍ രംഗത്ത് വന്നു. ഒരു പിറന്നാളാഘോഷത്തിനിടെയാണ് ടീസര്‍ ചോര്‍ന്നതെന്ന് സിനിമയുടെ യൂറോപ്പിലെ വിതരണക്കാരനായ കരണ്‍ ഷാ പറയുന്നു.
2.0ന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ മേധാവി സുബസ്ക്കരന് അല്ലിരാജയുടെ പിറന്നാളാഘോഷത്തിനിടെ വിശിഷ്ടാതിഥികള്‍ക്കായി സിനിമയുടെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ വച്ച് മൊബൈലില്‍ പകര്‍ത്തപ്പെട്ട ടീസറാണ് ലീക്കായത്.
രജനിയും അക്ഷയ് കുമാറും ആമി ജാക്സണും പ്രത്യക്ഷപ്പെടുന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിഎഫ്എക്സ് രംഗങ്ങളുമുണ്ട്. ചോര്‍ത്തലിനെതിരെ നേരത്തെ രജനിയുടെ മകള്‍ സൌന്ദര്യ പ്രതികരിച്ചിരുന്നു. ഏതാനും നേരത്തെ ആവേശത്തിന് വേണ്ടി ഒരുപാട് പേരുടെ അധ്വാനമാണ് ഇത്തരക്കാര്‍ പാഴാക്കി കളയുന്നതെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.
ഷങ്കര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. 450 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന സിനിമ ഇന്ത്യയില്നിര്മിക്കപ്പെട്ട ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ്.
Post Your Comments