BollywoodCinemaFilm ArticlesGeneralLatest NewsNEWSWOODs

ആരാധകരുടെ പ്രിയ ‘അമ്മ’ നടി അന്തരിച്ചു

ബോളിവുഡിലെ പ്രിയ നടി ഷമ്മി (89) അന്തരിച്ചു. നിരവധി ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അമ്മ, വല്യമ്മ വേഷത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ഷമ്മി. നര്‍ഗീസ് റബാദി എന്നാണ് യഥാര്‍ഥ പേര്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു താരം.

1949 ല്‍ ആദ്യ ചിത്രമായ ‘ഉസ്താദ് പെഡ്രൊ’യില്‍ സഹനടിയായി അഭിനയിക്കാനത്തെിയപ്പോള്‍ സംവിധായകന്‍ താരാ ഹരിഷ് ആണ് ഷമ്മി എന്ന പേര് നല്‍കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരാ ഹരിഷിന്‍റെ ‘മല്‍ഹാര്‍’ എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചു. നര്‍ഗീസ് ദത്തിന്‍റെ ആത്മ മിത്രമായിരുന്ന ഷമ്മി 70കള്‍ വരെ സഹനടിയായി സിനിമയിൽ തിളങ്ങി. പിന്നീട് ടെലിവിഷൻ പരമ്പരകളിൽ അമ്മ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

സംവിധായകന്‍ സുല്‍താന്‍ അഹമദിനെ വിവാഹം കഴിച്ചെങ്കിലും 1980 ല്‍ വേര്‍പിരിഞ്ഞു. വിവാഹത്തോടെ സിനിമകളില്‍ അവസരം കുറഞ്ഞ നടി വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വരവ് നടത്തിയതിനു പിന്നിൽ നര്‍ഗീസ് ദത്ത്, രാജേഷ് ഖന്ന എന്നിവരുടെ സഹായമുണ്ടായിരുന്നു.ബോളിവുഡില്‍ ‘ഷമ്മി ആന്‍റി’ എന്നറിയപ്പെടുന്ന ഇവരുടെ മരണം അമിതാഭ് ബച്ചന്‍റെ ട്വീറ്റിലൂടെയാണ് പുറംലോകം അറിയുന്നത്.

നിര്‍മാതാവ് പിന്മാറി; മോഹന്‍ലാല്‍ ചിത്രം പ്രതിസന്ധിയില്‍

shortlink

Related Articles

Post Your Comments


Back to top button