ബോളിവുഡില്‍ താരമത്സരങ്ങള്‍ എന്നും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും മികച്ച സൗഹൃദമല്ല ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിവാദ ചിത്രം പത്മാവതിന്റെ ഷൂട്ടിംഗ് സെറ്റിലും ഇത് പോലെ ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു. ചിത്രത്തിലെ പ്രധാന രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര് സെറ്റില്‍ ശീതയുദ്ധത്തിലായിരുന്നെന്ന് പല ഗോസിപ്പുകളും ഇറങ്ങിയിരുന്നു. ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും ആയിരുന്നു കഥയിലെ നായകന്മാര്. എന്നാല്‍ രണ്‍വീര്‍ സിംഗിനോടുള്ള തന്റെ ഇഷ്ടം ഷാഹിദ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഡിഎന്‍എയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷാഹിദ് ഇത് വ്യക്തമാക്കിയത്.
ഷൂട്ടിങ്ങും ട്രെയിനിങ്ങും തന്നെ തളര്‍ത്തുന്നെന്ന് പറഞ്ഞ രണ്‍വീറിന് താന്‍ നല്കിയ ടിപ്പിനെക്കുറിച്ച് ഷാഹിദ് അഭിമുഖത്തില്‍ പറഞ്ഞു..” നമ്മള് ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരാന്‍ പലരും ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ട് തന്നെ പരാതിപ്പെടാതിരിക്കുക”. രണ്‍വീറിന്റെ കഴിവിനെ പ്രകീര്‍ത്തിച്ചും ഷാഹിദ് സംസാരിച്ചു. ബാജിറാവോ എന്ന കഥാപാത്രമാകാന്‍ രണ്‍വീറിനല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ലെന്നാണ് ഷാഹിദിന്റെ അഭിപ്രായം.
അവര്‍ നടിമാരോട് അശ്ലീലം പറയും, സ്പര്‍ശനവും ഉണ്ടാകും ; പത്മപ്രിയ
Post Your Comments