
ജയറാമിന്റെ മകന്‍ കാളിദാസ് വീണ്ടും വാക്ക് തെറ്റിച്ചിരിക്കുകയാണ്. കലിപ്പടക്കി പൂമരം കാണാന്‍ കാത്തു നിന്ന പ്രേക്ഷകര്‍ക്ക് താരപുത്രന്റെ വാക്കുകള്‍ അത്ര ദഹിച്ച മട്ടല്ല. മാര്‍ച്ച് 9-നു റിലീസിന് എത്തുമെന്ന് അറിയിച്ചിരുന്ന പൂമരം ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റി എന്ന് അറിയിച്ചതോടെ പൂമര പ്രേമികള്‍ വൈലന്റായി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ പൂമരത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത് ജയറാം പുത്രന്‍ കാളിദാസ് ആണ്. രണ്ടു വര്‍ഷത്തോളമായി ചിത്രീകരണം ആരംഭിച്ച ചിത്രം നീണ്ടനാളത്തെ കാലയളവിനു ശേഷമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഏതായാലും മാര്‍ച്ച് 9 നു ചിത്രം കാണാമെന്ന പ്രേക്ഷകരുടെ മോഹം ഇതോടെ അവസാനിച്ചിരിക്കുകയാണ്. മാര്‍ച്ച് 9-ല്‍ നിന്ന് അധികം ദിവസങ്ങള്‍ നീണ്ടു പോകില്ലെന്ന് പ്രേക്ഷകര്‍ക്ക് വാക്ക് നല്‍കിയിരിക്കുകയാണ് കാളിദാസ്.
Post Your Comments