ആറാം തമ്പുരാന്, നരസിംഹം തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിനെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമാക്കി മാറ്റിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ആ ചിത്രങ്ങള്‍ പുതിയൊരു ട്രെന്റിന് തുടക്കമിട്ടു. ലാല്‍ മീശ പിരിക്കുന്ന വേഷങ്ങള്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കാന്‍ തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുകയാണ്. മോഹന്‍ലാല്‍ അധോലോക നായകന്റെ വേഷത്തിലെത്തുന്ന സിനിമ അടുത്ത വര്‍ഷമായിരിക്കും എത്തുക.
2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഇരുവരും ഒന്നിച്ച അവസാനത്തെ സിനിമ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് രണ്‍ജി പണിക്കറാണ്. സുരേഷ് ഗോപി നായകനാകുന്ന ലേലം 2വിന്റെ രചന പൂര്‍ത്തിയാക്കിയതിന് ശേഷം അദ്ദേഹം മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയിലേക്ക് കടക്കും. ലാല്‍- ഷാജി കൈലാസ് ടീമിനൊപ്പം രണ്‍ജി പണിക്കര്‍ പ്രവര്‍ത്തിക്കുന്നത് ആദ്യമായിട്ടാണ്. പ്രജയാണ് അദ്ദേഹം ലാലിന് വേണ്ടി എഴുതിയ ഏക സിനിമ. ജോഷി സംവിധാനം ചെയ്ത സിനിമയിലും സൂപ്പര്‍താരം അധോലോക നായകന്റെ വേഷമാണ് ചെയ്തത്.
നരസിംഹം പോലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന മാസ് ചേരുവകള്‍ അടങ്ങിയതായിരിക്കും തന്റെ പുതിയ സിനിമയെന്ന് ഷാജി കൈലാസ്
മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments