മലയാളികളുടെ പ്രിയനടി മംമ്ത മോഹന്‍ദാസിനു രാഷ്ട്രീയവുമായി എന്ത് ബന്ധം? ആർക്കും സംശയം തോന്നും. കാരണം രാഷ്ട്രീയത്തില്‍ സജീവമേയല്ലാത്ത മംമ്തയ്ക്ക് പ്രതിപക്ഷ എെക്യവും രാഹുല്‍ ഗാന്ധിയും ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭവുമെല്ലാമായി ബന്ധപെടുത്തിയത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലാണ്.
സംഭവമിങ്ങനെ… രാജ്യത്തെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യത്തെക്കുറിച്ച് വിശദീകരിക്കന്ന ഹാര്‍ദിക് പട്ടേലിന്റെ ഒരു ട്വീറ്റില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിയെക്കൂടി ഹാര്‍ദിക് ടാഗ് ചെയ്തിരുന്നു. എന്നാല്‍, ടാഗ് ചെയ്തപ്പോള്‍ മമത ബാനജി മാറി നടി മംമ്ത മോഹന്ദാസായിപ്പോയി.അതാണ് ഈ അങ്കലാപ്പിന് കാരണം.ട്വീറ്റിലെ തെറ്റ് കണ്ട് ചിലര്‍ ചൂണ്ടികാട്ടിയെങ്കിലും ടാഗ് മാറ്റാന്‍ ഹാര്‍ദിക് ഇതുവരെ തയ്യാറായിട്ടില്ല.
മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ മംമ്ത നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ താരമായി മാറിക്കഴിഞ്ഞു.
ചാരപ്രവർത്തനം നടത്തിയെന്നു ആരോപണം; നടൻ അറസ്റ്റിൽ
Post Your Comments