BollywoodCinemaFilm ArticlesGeneralIndian CinemaKollywoodLatest News

വിവാഹേതര ബന്ധം കാരണം വിവാഹമോചിതരായ സിനിമ താരങ്ങള്‍

ദാമ്പത്യ ജിവിതത്തില്‍ വിശ്വാസ്യതയ്ക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്. പരസ്ത്രീ ബന്ധമോ, പരപുരുഷ ബന്ധമോ പങ്കാളികള്‍ക്ക് ഒരിക്കലും അംഗികരിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള ബന്ധങ്ങള്‍ വിവാഹ മോചനത്തിലായിരിക്കും ഒടുവില്‍ കാര്യങ്ങള്‍ എത്തിക്കുക. സാധാരണക്കാരെ പോലെ സിനിമാ താരങ്ങളും ദാമ്പത്യ ജീവിതത്തില്‍ വിശ്വാസ്യതയും സദാചാരബോധവും കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വിവാഹേതര ബന്ധം കാരണം വിവാഹ മോചിതരായ നിരവധി സിനിമ താരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവരില്‍ ചിലരെ പരിചയപ്പെടാം.

1. ആമിര്‍ ഖാന്‍

മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നാണ് ആമിര്‍ ഖാന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നതെങ്കിലും വ്യക്തി ജീവിതത്തില്‍ അദ്ദേഹം അത്ര പെര്‍ഫെക്റ്റല്ല എന്ന് പറയേണ്ടി വരും. സിനിമയിലെ സഹപ്രവര്‍ത്തകയായിരുന്ന റീന ദത്തയെ ഖാന്‍ വിവാഹം കഴിക്കുന്നത് 1986ലാണ്. ലഗാന്‍ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് റീനയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ആമിര്‍ അപേക്ഷ കൊടുത്തത് 2002 ഡിസംബറിലാണ്. ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. അവരുടെ സംരക്ഷണചുമതല ഇപ്പോള്‍ റീനയ്ക്കാണ്.

2005 ഡിസംബറില്‍ ആമിര്‍ ഖാന്‍ ലഗാന്‍റെ സഹ സംവിധായകയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. ഒരു മകനുണ്ട്.

2. ഹൃതിക് റോഷന്‍

ബാല്യകാല സുഹൃത്തും നിര്‍മാതാവ് സഞ്ജയ്‌ ഖാന്‍റെ മകളുമായ സുസ്സന്നെയാണ് ഹൃതിക് വിവാഹം കഴിച്ചത്. ബോളിവുഡിലെ മാതൃക ദമ്പതികള്‍ എന്നറിയപ്പെട്ടിരുന്ന ഇരുവരും പക്ഷെ പതിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2014ല്‍ വേര്‍പിരിഞ്ഞു.

ഹൃതിക് റോഷന്‍- കങ്കണ റാനത്ത് ബന്ധം അടുത്ത കാലത്ത് സിനിമ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഗോസിപ്പുകളില്‍ ഒന്നാണ്. കങ്കണ ഹൃതികിന് അയച്ച സ്വകാര്യ ഇമെയില്‍ ചോര്‍ന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി. നടന്‍ ചതിച്ചതാണെന്ന് കങ്കണയും നടി അനവാശ്യമായി തന്നേ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് ഹൃതികും ആരോപിച്ചത് പ്രശ്നം സങ്കീര്‍ണ്ണമാക്കി. ഇരുവരുടെയും വഴിവിട്ട ബന്ധമാണ് ഹൃതിക്- സൂസ്സന്നെ ബന്ധം തകരാന്‍ കാരണമെന്ന് കരുതുന്നവര്‍ ഏറെയാണ്‌. ഹൃതികിന്‍റെ സുഹൃത്തായിരുന്ന അര്‍ജുന്‍ രാംപാലുമായി സൂസ്സന്നെ അടുപ്പത്തിലായിരുന്നുവെന്ന വാര്‍ത്തയും ഇതിനോട് ചേര്‍ത്തു വായിക്കാം.

3. സെയ്ഫ് അലി ഖാന്‍

സെയ്ഫ് അലിഖാന്‍ 1991ലാണ് അമൃത സിംഗിനെ വിവാഹം കഴിച്ചത്. നടന്‍ ഇറ്റാലിയന്‍ ഡാന്‍സര്‍ റോസയുമായി അടുപ്പത്തിലായതോടെ വിവാഹ ബന്ധം തകര്‍ന്നു.

4. പ്രകാശ് രാജ്

തമിഴ്, തെലുഗു സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ്‌ പ്രകാശ് രാജ്. സിനിമയിലെ തുടക്ക കാലത്ത് തന്‍റെ ഐശ്വര്യങ്ങള്‍ക്കെല്ലാം കാരണം ഭാര്യ ലളിത കുമാരിയാണെന്ന് അദ്ദേഹം എത്രയോ വട്ടമാണ് പറഞ്ഞത്. പക്ഷെ കൊറിയോഗ്രാഫര്‍ പൊനി വെര്‍മയുമായി നടന്‍ അടുപ്പത്തിലായതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. പ്രകാശ് രാജും ലളിത കുമാരിയും വേര്‍പിരിഞ്ഞു. 2010ല്‍ അദ്ദേഹം പൊനിയെ വിവാഹം കഴിച്ചു.

5. പ്രഭുദേവ

കൊറിയോഗ്രാഫറായി സിനിമയില്‍ തുടക്കം കുറിച്ച പ്രഭുദേവ ഇന്ന് അറിയപ്പെടുന്ന നടനും സംവിധായകനുമാണ്‌. അദ്ദേഹം 1995ല്‍ റംലത്തിനെ വിവാഹം കഴിച്ചു. പക്ഷെ അദ്ദേഹം നയന്‍താരയുമായി ലിവിംഗ് റിലേഷന്‍ഷിപ്പ് തുടങ്ങിയത് ആ ദാമ്പത്യ ബന്ധം തകരാന്‍ കാരണമായി. തമിഴ് സംസ്ക്കാരത്തെ കളങ്കപ്പെടുത്തുന്നു എന്ന ആരോപണവുമായി നിരവധി വനിത സംഘടനകളാണ് നയന്‍താരക്കെതിരെ രംഗത്ത്‌ വന്നത്. നടിയെ പ്രഭുദേവ രഹസ്യമായി വിവാഹം കഴിച്ചു എന്ന് പറയപ്പെടുന്നു. ആ ബന്ധവും പക്ഷെ അധികം നീണ്ടു നിന്നില്ല. പ്രഭുദേവയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് നയന്‍താര 2010ല്‍ പ്രഖ്യാപിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button