BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

അനിയത്തിമാര്‍ക്ക് നേരെയുള്ള അശ്ലീല പദപ്രയോഗങ്ങള്‍ക്ക് നേരെ ബോണി കപൂറിന്റെ മകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകർ നിരാശയിലാണ്. ഇന്ത്യൻ സിനിമയിലെ വിസ്മയം നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നിന്നും സിനിമാ ലോകവും ആരാധകരും മുക്ജതരായിട്ടില്ല. എന്നാൽ നടിയുടെ മരണത്തെക്കാൾ മാധ്യമങ്ങൾ കൂടുതൽ ആഘോഷമാക്കിയത് നടിയുടെ കുടുംബ ജീവിതമാണ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന് മുന്‍ ഭാര്യ മോനയിലുണ്ടായ നടന്‍ അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുല കപൂറും ചടങ്ങിൽ എത്തുമോ അവരുടെ പ്രതികരണം എന്തായിരിക്കും എന്നാണു മാധ്യമങ്ങളും പാപ്പരാസികളും കാത്തിരുന്നത്. ഇരുവരും ബോണിയ്ക്കും ശ്രീദേവിയുടെ ഇരു മക്കൾക്കും ആശ്വാസം പകർന്നത് ചര്‍ച്ചാവിഷയമായിരുന്നു.

anshula

മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ അര്‍ജുന്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു…. ഇപ്പോള്‍ അന്‍ഷുല ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച ഒരു പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

janvi boni kapoor anush

നായിക അനിഷ്ടം പ്രകടിപ്പിച്ചു; ഡബ്ബിങ് ഉപേക്ഷിച്ച് മമ്മൂട്ടി മടങ്ങി

ഏത് പ്രതികൂല അവസ്ഥയിലും ഒന്നുമില്ലായ്മയുടെ നടുവിലും കാട്ടുപൂക്കള്‍ പുഷ്പിക്കുക തന്നെ ചെയ്യും. കാറ്റ് വീശുന്നിടത്തെല്ലാം അവ സൗന്ദര്യം പരത്തും. ഇതായിരുന്നു അന്‍ഷുലയുടെ പോസ്റ്റ്. എന്നാല്‍ ഇതിന് താഴെ ചിലര്‍ ശ്രീദേവിയുടെ മക്കളായ ജാന്‍വിയെയും ഖുഷിയെയും അശ്ലീലം പറഞ്ഞ് കമന്റുകളിട്ടിരുന്നു. അന്‍ഷുല ഇവര്‍ക്കുള്ള ചുട്ട മറുപടിയുമായി രംഗത്തെത്തി.

“എന്റെ അനിയത്തിമാര്‍ക്ക് നേരെയുള്ള അശ്ലീല പദപ്രയോഗങ്ങള്‍ ദയവായി അവസാനിപ്പിക്കണം. അതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. അതിനാല്‍ നിങ്ങളുടെ കമന്റുകള്‍ ഞാന്‍ കളയുകയാണ്. എനിക്കും എന്റെ ചേട്ടനും നല്‍കിയ സ്നേഹത്തിന് നന്ദി. ഒരു തിരുത്ത് കൂടി. ഞാന്‍ ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്തിട്ടില്ല . നല്ല കാര്യങ്ങളും സന്തോഷവും മാത്രം പ്രചരിപ്പിക്കൂ.” അന്‍ഷുല പറഞ്ഞു.

ശ്രീദേവിയുമായുള്ള ബന്ധത്തോടെ മോണയെയും മക്കളെയും ഉപേക്ഷിച്ചതാണ് ബോണി കപൂര്‍. അച്ഛന്‍ തങ്ങളുമായി യാതൊരു ബന്ധവും പുലര്‍ത്താതിരുന്നത് മക്കളെ ഏറെ അലട്ടിയിരുന്നതായി അര്‍ജുന്‍ പണ്ട് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button