![](/movie/wp-content/uploads/2017/10/indrajith-prithviraj-and-mallika.jpg)
വലിയ ഇടവേളകള്‍ ഇല്ലാതെയാണ് നടന്‍ പൃഥ്വിരാജും സഹോദരന്‍ ഇന്ദ്രജിത്തും വെള്ളിത്തിരയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും, ഊമപ്പെണ്ണിനു ഉരിയാടപയ്യന്‍ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ തിയേറ്ററുകളിലെത്തിയ ആദ്യ ചിത്രം.
തന്റെ മക്കളെ സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് സംവിധായകന്‍ വിനയന്‍ ആണെന്ന് നടി മല്ലിക സുകുമാരന്‍ വ്യക്തമാക്കി. മുന്‍പൊരിക്കല്‍ ഒരു ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ സംസാരിക്കുമ്പോഴായിരുന്നു വിനയനെക്കുറിച്ച് മല്ലിക സുകുമാരന്‍ പങ്കുവെച്ചത്. .
പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹത്തിനു ഭേദപ്പെട്ട സിനിമകള്‍ നല്‍കിയത് സംവിധായകന്‍ വിനയന്‍ ആയിരുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, സത്യം, വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ് എന്നീ ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് ഒരുമിച്ചു. ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ച ഊമപ്പെണ്ണിനു ഉരിയാടപയ്യന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനും വിനയനായിരുന്നു.
Post Your Comments