തമിഴ് നാട്ടിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകളെ കാണാനില്ല. ഫിലിം ഫിനാന്‍സിയര്‍ മുകന് ചന്ദ് ബോത്രയുടെ മകള്‍ കരിഷ്മ ബോത്രയെയാണ് കഴിഞ്ഞ രണ്ടു ദിവസമായി കാണാതായിരിക്കുന്നത്. മകളെ കാണാനില്ല എന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോയതാണോ എന്നറിയാന്‍ വീട്ടിലെയും പരിസരത്തെയും സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരുകയാണ്.
നിര്‍മ്മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്കുന്ന വ്യക്തിയാണ് ബോത്ര. കൃത്യ സമയത്ത് പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ ബോത്രയുടെ പീഡനം] ഉണ്ടായ ഏതെങ്കിലും നിര്‍മ്മാതാക്കള്‍ ആയിരിക്കും മകളുടെ തിരോധാനത്തിനു പിന്നിലെന്നും ആരോപണമുണ്ട്.
Post Your Comments