CinemaGeneralHollywoodInternationalLatest NewsNEWSWOODsWorld Cinemas

നടിമാര്‍ നിര്‍മ്മാതാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ചാന്‍സിനുവേണ്ടി!

സിനിമ മേഖലയില്‍ നടിമാര്‍ക്ക് നേരെ ചൂഷണങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു വരുന്നു. ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ നൂറിലധികം നടിമാരാണ് ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയത്. എന്നാല്‍ കരിയറിന്റെ വളര്‍ച്ചയ്ക്കായി നിര്‍മ്മാതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗം അല്ലെന്ന് ലൈംഗിക ആരോപണം നേരിടുന്ന നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ അഭിഭാഷകന്‍ പറഞ്ഞു. ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഹാര്‍വി കേസ് ഏല്‍പ്പിച്ചിരിക്കുന്ന പ്രമുഖ അഭിഭാഷകന്‍ ബെന്‍ ബ്രാഫ്മാനാണ് പ്രതികരണം നടത്തിയത്. 100ല്‍ അധികം യുവതികളാണ് ഹാര്‍വിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയത്. കരിയര്‍ ഉയര്‍ത്താന്‍ സ്വയം തീരുമാനിച്ച്‌ ഇരുവരുടേയും സമ്മതത്തോടെ നടന്ന ലൈംഗികബന്ധം എങ്ങനെ പീഡനം ആകുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഹോളീവുഡിലെ പ്രമുഖ നടിമാരടക്കം എഴുപതോളം വനിതകളാണ് വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന്, നിരവധിപേര്‍ വെയ്ന്‍സ്റ്റീനും കമ്ബനിക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകള്‍ ഫയല്‍ ചെയ്തു. ഇതോടെ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് ഹാര്‍വി. കാരണം നിലവില്‍ ഹാര്‍വിയുടെ നിര്‍മാണ കമ്പനിയായ ന്യൂയോര്‍ക്ക് ഫിലിം ആന്‍ഡ് ടിവി സ്റ്റുഡിയോയാണ് 52 കോടി ഡോളര്‍ കടത്തിലാണ്. കമ്പനി വില്‍ക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.

ഇത്തരം ക്രൂരമായ തമാശകള്‍ നിര്‍ത്തിക്കൂടേ?’- ലക്ഷ്മി

shortlink

Related Articles

Post Your Comments


Back to top button