CinemaGeneralIndian CinemaKollywoodNEWSWOODs

ആത്മഹത്യമാത്രമാണ് പോംവഴി; സൂപ്പര്‍താര ചിത്രത്തിന്റെ പരാജയം സമ്മാനിച്ച ദുരിതത്തെക്കുറിച്ച് വിതരണക്കാരന്‍

ആത്മഹത്യ മാത്രമാണ് തന്റെ മുന്‍പിലുള്ള വഴിയെന്ന വെളിപ്പെടുത്തലുമായി സിനിമാ വിതരണക്കാരന്‍. തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത് നായകനായ കബാലിയുടെ വിതരണക്കാരന്‍ സെല്‍വകുമാറാണ് കബാലിയുടെ പരാജയത്തില്‍ തന്റെ ജീവിതം തന്നെ വളരെ മോശമായിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി എത്തിയത്. സൗത്ത് ആര്‍ക്കാഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് സെല്‍വകുമാറായിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാവ് കലൈപുലി എസ്. തനു ചിത്രം വിതരണം ചെയ്ത പേരില്‍ തനിക്ക് നേരിടേണ്ടി വന്ന നഷ്ടം നികത്തണമെന്നാണ് സെല്‍വകുമാറിന്റെ ആവശ്യം. വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തിയാണ് സെല്‍വകുമാര്‍ വിശദീകരിച്ചത്. ’20 മാസങ്ങളായി ഞാന്‍ കടുത്ത സാമ്ബത്തിക ഞെരുക്കത്തിലാണ്. കബാലിയുടെ വിതരണാവകാശം പിടിക്കാന്‍ പലിശക്കാരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പക്ഷേ കബാലി അത്ര വിജയമായില്ല. പണം തന്ന് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. തനു സാര്‍ പണം തരാമെന്ന് പറഞ്ഞ് വാക്ക് തന്നു. പക്ഷേ ഇപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോവുകയാണ്. പലിശക്കാര്‍ എന്റെ പിറകെയാണ്. അവര്‍ എന്റെ ജീവിതം അപകടത്തിലാണ്. ഭാര്യയുടെ താലിമാല വലരെ വിറ്റ് പലരുടെയും കടം തീര്‍ത്തു. പക്ഷേ ഇനി പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആത്മഹത്യ ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. എന്റെ മരണമാണ് ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം. കബാലി വലിയ വിജയം ആയിരുന്നില്ല. 5.5 കോടി രൂപ മുടക്കിയാണ് ഞാന്‍ വിതരണാവകാശം വാങ്ങിയത്. പക്ഷേ എനിക്ക് ലഭിച്ചത് 1.5 കോടിയാണ്. എന്നെ സഹായിക്കൂ’.

ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ കബാലി സംവിധാനം ചെയ്തത് യുവസംവിധായകന്‍ പാ രഞ്ജിത്താണ്. 100 കോടി രൂപയായിരുന്നു മുതല്‍ മുടക്ക്.

ശ്രീദേവിയുടെ ദാരുണാന്ത്യം സംഭവിച്ച ദിവസത്തെക്കുറിച്ച് ബോണി കപൂർ പറയുന്നത്

shortlink

Related Articles

Post Your Comments


Back to top button