സിനിമയിലും കോമഡി ഷോ കളിലും നമ്മളെ ചിരിപ്പിക്കുന്ന ഹാസ്യ താരങ്ങളെ നമുക്ക് വളരെയേറെ ഇഷ്ടമാണ്. എന്നാല്‍ പൊതു നിരത്തില്‍ ഒരു ഹാസ്യ താരം അപമാനിക്കപ്പെട്ടു.അതും സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ. ഹാസ്യതാരം ആയുഷി ജഗദിനാണു ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. പൊതുപരിപാടികളുടെ അവതരണത്തിലൂടെയും വീഡിയോകളിലൂടെയും ആളുകളെ ചിരിപ്പിച്ചു കൈയിലെടുത്ത താരമാന് ആയുഷി. പുണെയിലെ പൊതുനിരത്തിൽവച്ചു നേരിട്ട അനുഭവം താൻ ഒരു സ്ത്രീയായതുകൊണ്ടു മാത്രമാണെന്നു പറയുന്നു ആയുഷി പറഞ്ഞു.
സംഭവം നടന്നത് ഫെബ്രുവരി 23 ന്. ആയുഷി അതിനെക്കുറിച്ച് എഴുതുന്നു:” ഒരു ഷോ അവതരിപ്പിക്കാനുള്ള യാത്രയിലായിരുന്നു ഞാൻ. ബനർ പഷൻ ലിങ്ക് റോഡിലൂടെ യാത്ര ചെയ്യുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ എന്നെ തിരിച്ചറിഞ്ഞു; അടുത്ത ട്രാഫിക് സിഗ്നൽ വരെ അവർ എന്നെ പിന്തുടർന്നു. ഇടയ്ക്കുവച്ച് വാഹനത്തിനുമുന്നിൽ തടസ്സമുണ്ടാക്കി പറഞ്ഞു: വീഡിയോയിൽ കണ്ടതു നിന്നെത്തന്നെയല്ലേ. ഒന്നു നിർത്തി അയാൾ തുടർന്നു. ഫെമിനിസവും കൊണ്ടുനടക്കുന്നു. ബൈക്കിൽ ആയാൾക്കൊപ്പം യാത്ര ചെയ്തിരുന്നയാൾ എന്നെനോക്കി പരിഹസിച്ചുചിരിച്ചു. എന്റെ കാലിലേക്കു തുപ്പിയിട്ട് പെട്ടെന്ന് അവർ ബൈക്ക് ഓടിച്ചുപോയി.
ആകെ തകർന്നുപോയി ഞാൻ. എന്തുകൊണ്ടു കരഞ്ഞുപോയി എന്നുപോലും എനിക്കു മനസ്സിലായില്ല. ശാരീരികമായി ഞാൻ ആക്രമിക്കപ്പെട്ടില്ല. പക്ഷേ, മുൻപൊരിക്കലും ഇത്രമാത്രം അപമാനിക്കപ്പെട്ടിട്ടില്ല. വേദിയിലെത്തിയപ്പോഴും കരയുകയായിരുന്നു ഞാൻ. സംഭവത്തെക്കുറിച്ചു പരസ്യമായി പ്രതികരിക്കാനും തോന്നിയില്ല. എപ്പോഴും ദയാവായ്പോടെ പെരുമാറുന്ന സുമേധിനെ വിളിച്ചു സംഭവിച്ചതത്രയും പറഞ്ഞു.”
സ്റ്റാൻഡപ് കോമഡി ഗ്രൂപ്പായ ഓൾ ഇന്ത്യ ബാക്ക്ചോദ് (എഐബി) ഫെമിനിസം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതിനെക്കുറിച്ചും ആയുഷി ജഗദ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതു നല്ല രീതിയില്‍ ജനപ്രീതി നേടുകയുമുണ്ടായി. ഈ വീഡിയോയുടെ പേരിലാണു ബൈക്കിലെത്തിയവർ ആയുഷിയെ അപമാനിച്ചത്.
തന്റെ മകളെ പ്രണയിച്ചാല്‍ ഷാരൂഖ് നല്കുന്ന മുന്നറിയിപ്പ് ഇതാണ്!
Post Your Comments