മുംബൈ: ബോളിവുഡ് നടി ശ്രീദേവി ഫെബ്രുവരി 24നാണ് മരിച്ചത്. ഏറെ ദുരൂഹതകളും അവരുടെ മരണത്തെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. അവരുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് ശ്രീദേവി മരണമടഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ ബ്ലോഗിലൂടെയാണ് സിനിമാ നിരൂപകന്‍ കോമള്‍ നാതിനോട് ബോണി കപൂര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ശ്രീദേവി മോഹിത് മര്‍വയുടെ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞ് ദുബായില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരുന്നു. ശ്രീദേവി ദുബായില്‍ തന്നെ തങ്ങിയത് മകള്‍ ജാന്‍വിക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്നതിനാണ്. ബോണി കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയത് ലഖ്നൗവില്‍ ചില ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ്.
ബോണിയെ മരിക്കുന്ന ദിവസം രാവിലെ ശ്രീദേവി വിളിച്ചു. തനിക്ക് ബോണിയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞു. ശ്രീദേവി ബോണി കപൂറിനെ പപ്പാ എന്നാണ് വിളിച്ചിരുന്നത്. തനിക്കും ശ്രീദേവിയെ മിസ് ചെയ്യുന്നുവെന്ന് ബോണി കപൂര്‍ മറുപടി പറഞ്ഞു. പക്ഷെ അന്ന് വൈകുന്നേരത്തോടെ താന്‍ ദുബായില്‍ എത്തുമെന്ന കാര്യം ശ്രീദേവിയോട് വെളിപ്പെടുത്തിയിരുന്നില്ല. അക്കാര്യം വെളിപ്പെടുത്താതിരുന്നത് ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കുന്നതിന് വേണ്ടിയാണ്. ഇളയ മകള്‍ ഖുഷിയും അമ്മ ദുബായില്‍ ഒറ്റയ്ക്ക് കഴിയുന്നതില്‍ ബോണി മടങ്ങി പോകുന്നിനെ പിന്തുണച്ചു.
ബോണി അന്ന് വൈകുന്നേരം 6.20ന് ദുബായില്‍ എത്തി. ബോണി മടങ്ങി എത്തിയ വിവരം ശ്രീദേവി അറിയുന്നത് ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മാത്രമാണ്. ഇരുവരും പരസ്പരം ആലിംഗനം ചെയ്ത ശേഷം അര മണിക്കൂറോളം സംസാരിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ബോണിയുടെ സന്ദര്‍ശനം. എന്നാല്‍ ബോണി മടങ്ങി എത്തിയേക്കുമെന്ന് തനിക്ക് മനസില്‍ തോന്നിയിരുന്നുവെന്ന് ശ്രീദേവി അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് ശ്രീദേവിയോട് സര്‍പ്രൈസ് ഡിന്നറിന്റെ കാര്യം പറഞ്ഞു.
read also:ശ്രീദേവിയെ മുന്‍നിര്‍ത്തിയായിരുന്നു ജാന്‍വിയുടെ ആ കുറിപ്പ്; അതില്‍ പറയുന്നതിങ്ങനെ
ശ്രീദേവി പുറത്തേക്ക് പോകുന്നതിന് മുന്നോടിയായി കുളിക്കാന്‍ കയറി. ബോണി കപൂര്‍ അപ്പോള്‍ ടിവി കാണുകയായിരുന്നു. ശ്രീദേവി ഏറെ നേരമായിട്ടും കുളി കഴിഞ്ഞ് പുറത്തിങ്ങിയില്ല. ഇതേതുടര്‍ന്ന് വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതിനും ശേഷമാണ് ബോണി കപൂര്‍ ബാത്ത് റൂമിന്റെ വാതില്‍ ബലമായി തള്ളിത്തുറന്നത്. ബാത്ത് ടബില്‍ നിറയെ വെള്ളമുണ്ടായിരുന്നു. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി കിടക്കുകയായിരുന്നു ശ്രീദേവിയെന്നും ശരീരത്തിന് അനക്കമില്ലായിരുന്നുവെന്നും ബോണി കപൂറിന്റെ വാക്കുകളെ ഉദ്ധരിച്ച് കോമള്‍ വെളിപ്പെടുത്തി.
അതേസമയം ബോണി കപൂറിനും മരിച്ച ശേഷം ശ്രീദേവി വെള്ളത്തില്‍ മുങ്ങിയതാണോ അതോ മുങ്ങിയ ശേഷം മരണം സംഭവിച്ചതാണോ എന്ന് വ്യക്തതയില്ല. ബോണി കപൂറിന്റെ നിഗമനം വെള്ളത്തില്‍ മുങ്ങിയ ശ്രീദേവി രക്ഷപെടാന്‍ ഒരു ശ്രമം പോലും നടത്തിയിട്ടില്ലെന്നാണ്. കാരണം ബാത്ത് ടബ്ബിലെ വെള്ളം ഒട്ടും തുളുമ്പി പോയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ശ്രീദേവിയുടെ ജീവിതത്തിലെ അവസാന മിനുറ്റുകളില്‍ സംഭവിച്ചത് എന്താണെന്ന് ഇപ്പോഴും അവ്യക്തം.
Post Your Comments