BollywoodCinemaNEWS

ശ്രീദേവിയെ മുന്‍നിര്‍ത്തിയായിരുന്നു ജാന്‍വിയുടെ ആ കുറിപ്പ്; അതില്‍ പറയുന്നതിങ്ങനെ

തന്‍റെ മക്കളോട് അമിതമായ വാത്സല്യം കാണിച്ചിരുന്ന നടിയാണ് ശ്രീദേവി. ആ സ്നേഹം ജാന്‍വി തിരിച്ചു നല്‍കിയിട്ടുണ്ടോ? എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇതാണ്. ജന്മദിനത്തില്‍ ജാന്‍വി എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ജാന്‍വിയുടെ ജന്മദിനകുറിപ്പിലെ ഉള്ളടക്കം ഇങ്ങനെ 

“എന്‍റെ പിറന്നാള്‍ ദിവസം എനിക്ക് എല്ലാവരോടും പറയാന്‍ ഒന്നേയുള്ളൂ. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുക. ആ സ്നേഹം അവര്‍ക്ക് അനുഭവപ്പെടാന്‍ നിരന്തരം ശ്രമിക്കുക. നിങ്ങള്‍ എന്‍റെ അമ്മയെ ഇന്നും സ്നേഹത്തോടെ ഓര്‍ക്കുന്നു. അമ്മയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാനായി പ്രാര്‍ഥിച്ചു. ആ സ്നേഹവും കരുതലും എന്നും എന്റെ അമ്മയ്ക്കൊപ്പം ഉണ്ടാകണം. ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്റെ അമ്മയെ സംബന്ധിച്ച് വലിയ കാര്യമെന്തെന്നാല്‍ അമ്മ അച്ഛനു നല്‍കിയ സ്നേഹമാണ്. അവരുടെ സ്നേഹം മരണത്തെ അതിജീവിക്കുന്നതാണ്. കാരണം അത് പോലെ മറ്റൊന്ന് ഈ ലോകത്തിലില്ല. ഇത്രയ്ക്കും സന്തോഷം നിറഞ്ഞതും പരിശുദ്ധമായ സ്നേഹമുള്ള ഇത് പോലെ സമര്‍പ്പിക്കപ്പെട്ട രണ്ടുപേര്‍ വേറെയില്ല.” ജാന്‍വി തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button