അടുത്ത ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ശ്രീദേവിയും കുടുംബവും കഴിഞ്ഞയാഴ്ച ദുബായിലേക്ക് പോയത്. അത് പക്ഷെ തന്‍റെ അവസാന യാത്രയായിരിക്കുമെന്ന് നടി അറിഞ്ഞില്ല. വിവാഹ സല്‍ക്കാരത്തിന് ശേഷം കുടുംബം മുംബെയിലേക്ക് മടങ്ങിയെങ്കിലും കുറച്ചു ദിവസം കൂടി ദുബായില്‍ തങ്ങാനായിരുന്നു ശ്രീദേവിയുടെ തിരുമാനം. ശനിയാഴ്ച വൈകിട്ട് ഭര്‍ത്താവ് ബോണി കപൂര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തി അധികം വൈകാതെ ശ്രീദേവി മരണപ്പെടുകയും ചെയ്തു. ഭാര്യക്ക് സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കാനാണ് താന്‍ മടങ്ങിയെത്തിയതെന്നാണ് ബോണി പിന്നീട് പോലീസിനോട് പറഞ്ഞത്.
പ്രിയതമയ്ക്ക് വേണ്ടി അദ്ദേഹം കരുതി വച്ച ആ സര്‍പ്രൈസ് എന്തായിരുന്നു?
വിവാഹം കഴിഞ്ഞ് രണ്ടു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഗാഡമായ ബന്ധമാണ് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹം സാധ്യമാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ബോണി കപൂര്‍. ശ്രീദേവിയും കുടുംബവും അന്ധേരിയിലാണ് നേരത്തെ താമസിച്ചിരുന്നത്. 2013ല്‍ അവിടെ തീപിടിത്തമുണ്ടായപ്പോള്‍ അവര്‍ക്ക് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നു. പുതിയ സ്ഥലത്ത് എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും പഴയ വീട്ടിലേക്ക് മടങ്ങാനാണ് ശ്രീദേവിയുടെ മനസ് എപ്പോഴും ആഗ്രഹിച്ചത്. എന്നാല്‍ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ബോണി തിരക്കിലായിരുന്നത് കൊണ്ട് അത് വൈകി. എന്നാല്‍ 2017ല്‍ ശ്രീദേവി പോലുമറിയാതെ അദ്ദേഹം പഴയ വീടിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങി. ഒരു സര്‍പ്രൈസായി ഭാര്യക്ക് ആ വീട് സമ്മാനിക്കണമെന്നാണ് ബോണി കപൂര്‍ പ്ലാന്‍ ചെയ്തത്. പക്ഷെ അതിന് കാത്തു നില്‍ക്കാതെ ശ്രീദേവി പോയി.
മരിക്കുന്നതിന് മുമ്പ് അവരോട് അദ്ദേഹം ആ സത്യം വെളിപ്പെടുത്തിയിരുന്നോ ? ഉത്തരം തരാന്‍ കപൂര്‍ കുടുംബത്തിനേ കഴിയൂ. എല്ലാം അറിഞ്ഞതിനു ശേഷമാണ് ശ്രീദേവി പോയതെന്ന് തല്‍ക്കാലം നമുക്ക് വിശ്വസിക്കാം.
Post Your Comments