കമല്‍ ഹാസന് സംവിധാനം ചെയ്ത വിശ്വരൂപം ഏറെ വിവാദമുണ്ടാക്കിയ സിനിമയാണ്. മുസ്ലിം തീവ്രവാദത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ നടന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ വേഷമാണ് ചെയ്തത്. ഏറെ പ്രതിഷേധ കോലാഹലങ്ങള്‍ക്ക് ശേഷം തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത സിനിമ ഇരുന്നൂറു കോടി രൂപയാണ് കളക്റ്റ് ചെയ്തത്.
ആദ്യ പതിപ്പിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് സിനിമ നീണ്ടു പോയി. വിക്രം നായകനായ ഐ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നിര്‍മാതാവ് ആസ്ക്കാര്‍ രവിചന്ദ്രന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതാണ് വിശ്വരൂപം 2വിന് വിനയായത്. അവസാനം കമല്‍ നിര്‍മാണം ഏറ്റെടുത്തതോടെയാണ് പ്രോജക്റ്റിന്
അനക്കം വച്ചത്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയ വിശ്വരൂപം 2 മാര്‍ച്ച് 29നോ ഏപ്രില്‍ ആദ്യവാരമോ റിലീസ് ചെയ്യും. ഏപ്രില്‍ 27നാണ് സിനിമ റിലീസ് ചെയ്യാന്‍ നേരത്തെ ഉദ്ദേശിച്ചിരുന്നത്. പക്ഷെ അന്ന് പുറത്തു വരുന്ന രജനികാന്ത് ചിത്രമായ കാലയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിട്ടാണ് കമല്‍ ചിത്രം നേരത്തെയാക്കിയത്. കമല്‍ ഹാസന്, രാഹുല്‍ ബോസ്, പൂജ കുമാര്‍, ആണ്ട്രിയ ജെറെമിയ, ശേഖര്‍ കപൂര്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന വിശ്വരൂപം 2 ഇന്ത്യയിലെ തീവ്രവാദ ബന്ധങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
Post Your Comments