ബോളിവുഡ് നടി അനുഷ്ക ശര്‍മയുടെ ഏറ്റവും പുതിയ ചിത്രമാണ് പാരി. ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത് . താരത്തെ പുകഴ്ത്തി ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ് ലി രംഗത്തെത്തി .
അനുഷ്കയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നാണ് കൊഹ് ലി പറയുന്നത്. സിനിമയുടെ പ്രിവ്യൂ ഷോ കണ്ടതിന് ശേഷമാണ് ഭാര്യയെ അഭിനന്ദിച്ച് നായകന് ട്വിറ്ററില്‍ പോസ്റ്റിട്ടത്.
‘കഴിഞ്ഞ രാത്രിയാണ് പാരി കണ്ടത്. എന്റെ ഭാര്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ താന്‍ കണ്ട ഏറ്റവും നല്ല സിനിമയാണ് ഇത്. കുറച്ച് പേടിച്ചു, പക്ഷെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്.’- വിരാട് കൊഹ് ലി കുറിച്ചു. അനുഷ്ക പ്രധാന വേഷത്തിലെത്തിയ ഹൊറര്‍ ചിത്രം പാരി ഇന്നാണ് തീയറ്ററുകളിലേക്ക് എത്തിയത്.
മമ്മൂട്ടിയോ മോഹന്‍ലാലോ: ആരാണ് മികച്ച നടന്? ഇരുവരുടെയും പ്രിയ സംവിധായകന് പറയുന്നു
Post Your Comments