ഒരു ചോദ്യം മതി ജീവിതം മാറി മറിയാന്‍ എന്ന് കോടീശ്വരന് പരിപാടിയില്‍ സുരേഷ് ഗോപിയാണ് പറഞ്ഞത്. നമുക്കത് മാറ്റിപ്പറയാം, ഒരു നിമിഷം മതി ജീവിതം മാറി മറയാന്‍. ആരെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ടാകും. മറ്റാരെയും കുറിച്ചല്ല പ്രിയ വാര്യരെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒരു കണ്ണിറുക്കലിലൂടെ ലോകമെമ്പാടും നിന്ന് കോടിക്കണക്കിനു ആരാധകരെയാണ്അ വര് നേടിയത്.
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ പാട്ട് പുറത്തു വരുന്നതിന് മുമ്പ് അധികമൊന്നും അറിയപ്പെടാതിരുന്ന പ്രിയ ഇന്ന് ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവുമധികം തിരയപ്പെടുന്ന സെലബ്രിറ്റിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആരാധകരുള്ള മലയാളിയും ഈ തൃശൂര്‍ക്കാരിയാണ്. അമ്പത് ലക്ഷം പേര് പ്രിയയെ പിന്തുടരുമ്പോള് രണ്ടാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാനെ 19 ലക്ഷം പേരാണ് പിന്തുടരുന്നത്.
പ്രിയ പ്രകാശ് വാര്യരെ കുറിച്ച് നിങ്ങള്‍ അറിയാത്ത 10 കാര്യങ്ങള്‍ ഇതാ,
1. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബികോം വിദ്യാര്‍ഥിനിയാണ്. വിമല കോളേജിലാണ് അവര്‍ പഠിക്കുന്നത്.
2. 2017ല്‍ മോഡലായി കരിയര്‍ തുടങ്ങിയ പ്രിയ ഇതിനകം നിരവധി സൌന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
3. 1999 സെപ്തംബര്‍ 11 ആണ് ജന്മദിനം
4. 5.4″ ഉയരമുള്ള പ്രിയയുടെ ഭാരം 50 കിലോഗ്രാം.
5. ഒരു ദിവസം കൊണ്ട് 12 ലക്ഷം ഇന്‍സ്റ്റാഗ്രാം ആരാധകരെ സ്വന്തമാക്കിയ പ്രിയ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാമതാണ്. കെയ്ലി ജെന്നറെയും ക്രിസ്ത്യാനോ റൊണാള്‍ഡോയെയുമാണ് അവര്‍ പിന്നിലാക്കിയത്.
6. നീ വാനം നാന് മഴൈ എന്ന തമിഴ് മ്യുസിക് വീഡിയോയില്‍ നേരത്തെ അഭിനയിച്ച പ്രിയയുടെ പ്രശസ്തി വാനോളമുയര്‍ത്തിയത് ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യപൂവി എന്ന പാട്ടിനിടയിലുള്ള 28 സെക്കന്റ് കണ്ണിറുക്കല്‍ രംഗമാണ്. 43 ലക്ഷം പേരാണ് രണ്ടു ദിവസത്തിനുള്ളില്‍ ഈ ഗാനം യൂ ട്യൂബില്‍ കണ്ടത്.
7. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാക്കിസ്ഥാനിലും ആഫ്രിക്കയിലും യൂറോപ്പിലും വരെ ആരാധകരുള്ള പ്രിയക്ക് തമിഴിലും തെലുഗുവിലും നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. പക്ഷെ ആദ്യ സിനിമ പൂര്‍ത്തിയാകാത്തത് കൊണ്ട് അവര്‍ ഒന്നിനും സമ്മതം മൂളിയിട്ടില്ല.
8. പ്രിയയുടെ പിതാവ് പ്രകാശ് വാര്യര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ്. അമ്മ പ്രീത വാര്യര്‍ വീട്ടമ്മ. പ്രസിദ്ദ് വാര്യര്‍ എന്ന ഇളയ സഹോദരന് കൂടിയുണ്ട് പ്രിയക്ക്. ഹിന്ദു അമ്പലവാസി സമുദായാംഗമാണ്.
9. ഷാരൂഖ് ഖാന്, രണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍ എന്നിവരാണ് പ്രിയയുടെ ഇഷ്ട താരങ്ങള്‍. തമിഴില്വിജയ് സേതുപതിയെയും നയന്താരയെയുമാണ് കൂടുതല്‍ ഇഷ്ടം. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകളില്‍ അഭിനയിക്കാനും താല്പര്യമുണ്ട്.
10. പ്രിയ വാര്യര്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ വലിയ ആരാധിക കൂടിയാണ്.
Post Your Comments