ഡിജിറ്റല്‍ സര്‍വിസ് പ്രൊവൈഡര്‍മാര്‍ക്കെതിരായുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിയറ്റര്‍ സമരം ആരംഭിച്ചു. തമിഴ്നാട്ടിലും ആന്ധ്ര-തെലുങ്കാന മേഖലകളിലും അനിശ്ചിത കാല സമരമാണെങ്കിലും കേരളത്തിലും കര്‍ണ്ണാടകയിലും ഒരു ദിവസം മാത്രമാകും തിയറ്ററുകള്‍ അടച്ചിടുക.
യു.എഫ്.ഒ, ക്യൂബ് തുടങ്ങിയ ഡിജിറ്റല്‍ സര്‍വിസ് പ്രൊവൈഡര്‍മാര്‍ ഓരോ സ്ക്രീനില്‍ നിന്നും 22,500 രൂപയാണ് നിലവില്‍ ഈടാക്കുന്നത്. അത് വളരെ കൂടുതലാണെന്നാണ് തിയറ്റര്‍ ഉടമകളുടെ പക്ഷം. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു കൂട്ടരും പല വട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല.
അനിശ്ചിത കാല സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ് കേരളത്തില്‍ ഒരു ദിവസം തിയറ്ററുകള്‍ അടച്ചിടുന്നത്. സമരം കാരണം മള്‍ട്ടി പ്ലക്സുകള്‍ ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അയ്യായിരത്തിലേറെ തിയറ്ററുകളിലാണ് പ്രദര്‍ശനം മുടങ്ങുന്നത്.
Post Your Comments