പ്രിയദര്ശന് എന്ന സംവിധായകന് ആ തിരിച്ചടി അപ്രതീക്ഷിത മായിരുന്നു. വിജയം കൈവരിക്കുമെന്ന് കരുതിയ രണ്ടു ചിത്രങ്ങളാണ് ബോക്സോഫീസില്‍ പരാജയപ്പെട്ടത്. മലയാള സിനിമയില്‍ വലിയ വാണിജ്യ വിജയങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ടീമാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ട്. നിരവധി ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്, അവയില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ട ആ രണ്ടു ചിത്രങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് പ്രിയന്.
തന്റെ ചിത്രങ്ങള്‍ റിലീസാകുന്നതിനു മുന്‍പ് തന്നെ പ്രേക്ഷകര്‍ അത് സ്വീകരിച്ചിരിക്കും എന്നൊരു ആത്മവിശ്വാസം തനിക്കു ഉണ്ടായിരുന്നുവെന്ന് പ്രിയദര്ശന് പറയുന്നു.
എന്നാല്‍ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയം അപ്രതീക്ഷിതമായിരുന്നു. ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’, ‘മിഥുനം’എന്നീ സിനിമകളുടെ കാര്യത്തില്‍ എന്റെ കാല്ക്കുലേഷന് തെറ്റി. ഈ രണ്ട് ചിത്രങ്ങളും ഓടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ രണ്ടും പരാജയപ്പെട്ടു.പ്രിയദര്ശന് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments