1983-ല്‍ അമിതാഭ് ബച്ചന് ‘കൂലി’ എന്ന ചിത്രത്തിന് വേണ്ടി ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം. ചിത്രീകരണം കഴിഞ്ഞു ബിഗ്ബി ഹോട്ടലില്‍ വിശ്രമിക്കുന്ന വേളയില്‍ ഒരു ഫോണ്‍കോള്‍ വന്നു. ബോളിവുഡ് നടി സ്മിത പാട്ടീലിന്റെതായിരുന്നു കോള്‍. ചിത്രീകരണത്തിനിടെയില്‍ വെച്ചു താങ്കള്‍ക്ക് അപകടമുണ്ടായതായി ഞാന്‍ സ്വപ്നം കണ്ടുവെന്നാണ് സ്മിത അമിതാഭ് ബച്ചനോട് പറഞ്ഞത്.
സംഭവത്തിന്റെ അടുത്ത ദിവസംതന്നെ സ്മിത പാട്ടീല്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യമായി. ‘കൂലി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ പുനീത് ഇസാറുമായുള്ള സംഘടന രംഗത്തിലാണ് ബിഗ്ബിക്ക് പരിക്കേറ്റത്. പിന്നീടു ആറുമാസത്തെ വിശ്രമത്തിന് ശേഷമാണ് ബച്ചന് സിനിമാ ലോകത്തേക്ക് തിരിച്ചു എത്തിയത്.
Post Your Comments