ബിജുക്കുട്ടന്‍ സംവിധായകന്‍ ജോഷിയെ തെറി വിളിക്കാതിരുന്നത് ഭാഗ്യം; സംഭവം ഇങ്ങനെ!

ഹാസ്യ താരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന ബിജുക്കുട്ടന് കരിയറിന്റെ തുടക്കകാലത്ത് വലിയ ഒരു അബദ്ധം സംഭവിച്ചിരുന്നു. സംവിധായകന്‍ ജോഷി തന്നെ ഫോണില്‍ വിളിച്ചത് വിശ്വസിക്കാതെ മറ്റാരോ ആണെന്ന് കരുതി സംസാരിച്ചതാണ് ബിജുക്കുട്ടന് പറ്റിയ അമളി.

വലിയ താരമെന്നോ ചെറിയ താരമെന്നോ ഇല്ല ഒരു നടനായാല്‍ എപ്പോഴും കരുതിയിരിക്കണം എന്നതിന് തെളിവാണ് ബിജുക്കുട്ടന് വന്ന ഫോണ്‍കോള്‍. ഏതൊരു വലിയ സംവിധായകന്റെ ഫോണ്‍ വിളിയും ഏതൊരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ ഫോണിലേക്ക് ഏതു നിമിഷവും വന്നേക്കാം. അത് കൊണ്ട് നിങ്ങളും കരുതിയിരിക്കുക.

‘പോത്തന്‍ വാവ’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി ബിജുക്കുട്ടനെ സംവിധായകന്‍ ജോഷി നേരിട്ട് ഫോണ്‍ വിളിക്കുകയാണ്‌ ഉണ്ടായത്. എന്നാല്‍ ആരോ കളിയാക്കാന്‍ വിളിക്കുകയാണെന്ന് കരുതി ‘പറ്റിക്കാതെ പോടെയ്’ എന്നായിരുന്നു ബിജുക്കുട്ടന്റെ മറുപടി. ഫ്ലവേഴ്സ് ടിവിയിലെ ‘കോമഡി ഉത്സവം’ എന്ന പ്രോഗ്രാമിനിടെ മിമിക്രിതാരവും, നടനുമായ ടിനി ടോമാണ്‌ ബിജുക്കുട്ടന് പറ്റിയ അമളിയെക്കുറിച്ച് പങ്കുവെച്ചത്.

Share
Leave a Comment