സമൂഹ മാധ്യമത്തിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം ഗൃഹലക്ഷ്മിയുടെ കവർ ചിത്രമാണ്. ”തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം” എന്ന തലക്കെട്ടോടു കൂടി നടി ഷീലു കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ്. ചിത്രത്തിനു പിന്തുണയും എതിർപ്പുമായി ഒരുപാടു പേർ രംഗത്തെത്തി. ഇപ്പോഴിത മുഖ ചിത്രത്തിന് പിന്തുണയുമായി നടി ലിസി രംഗത്ത്. ഒരു മില്യൺ വാക്കുകൾ സംസാരിക്കുന്നതിനു പകരം ഈ ഒരൊറ്റ ചിത്രം മതിയെന്ന് ലിസി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഇതുവരെയായിട്ടും ഒരു ഇന്ത്യൻ മാസികയുടെ മുഖ ചിത്രമായി ഇത്രയും ധീരമായ ചിത്രം താൻ കണ്ടിട്ടില്ലെന്നും ലിസി ഫേസ് ബുക്ക് കുറിപ്പിൽ എഴുതി. 2012 ൽ ഇതേ പശ്ചാത്തലത്തിൽ ടൈംസ് മാഗസീൻ ഒരു മുഖ ചിത്രം ഒരുക്കിയിരുന്നു. എന്നാൽ അതിൽ നിന്നും ഏറെ മുകളിലാണ് ഗൃഹലക്ഷ്മിയുടെ ഈ കവർ ചിത്രമെന്നു ലിസി പറഞ്ഞു.
ഒരു ഇന്ത്യന്‍ മാസികയുടെ കവര്‍ചിത്രമായി ഇത്ര ധീരവും ചിന്തയുണര്‍ത്തുന്നതുമായ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ഇതേ പശ്ചാത്തലത്തില്‍ 2012ല്‍ ടൈം മാഗസിന് മുഖചിത്രം ഒരുക്കിയിരുന്നെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നതാണ് ഇത്. 1968ലാണ് ഒരു കറുത്ത വര്‍ഗക്കാരിയെ കവര്‍ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഗ്ലാമര്‍ മാഗസിന് ചരിത്രം സൃഷ്ടിച്ചിരുന്നു.
മോഡലും നടിയുമായ ജിലു ജോസഫാണ് കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണി, മാമാങ്കം, കാളിയന് കൂട്ടുകെട്ടിലേക്ക് ഒതേനനും? നായകൻ സൂപ്പർതാരം
Post Your Comments