പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിറങ്ങുമ്പോൾ ഇപ്പോൾ എല്ലാവർക്കുമറിയേണ്ടത് എത്ര കോടി ബോക്സോഫീസിൽ നേടി എന്നതാണ്. ചിത്രങ്ങളുടെ വിജയം എന്നത് പുതിയ പുതിയ കളക്ഷൻ റെക്കോഡുകൾ സൃഷ്ടിക്കുന്നതിലാണ് എന്ന രീതിയിൽ ആയിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ 100 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തിച്ച ആദ്യ ചിത്രം ഗജനിയാണ് . 100 കോടി ക്ലബ്ബിന് തുടക്കമിട്ട ഗജിനി എന്ന ആമിർ ഖാൻ ചിത്രം സ്ക്രീനിലെത്തിയിട്ട് ഒരു പതിറ്റാണ്ടിനോടടുക്കുന്നു.
1973 ൽ ബാലതാരമായി സിനിമയിലെത്തിയ അമീർ നായകനായി ആദ്യം അഭിനയിച്ച ചിത്രം 1988ലെ ഖയാമത് സെ ഖയാമത്ത് തകാണ്. ആമിർ ഖാന്റെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചു തുടങ്ങിയത് 2008 മുതലാണ്. 2008 ലെ ക്രിസ്തുമസ് ദിനത്തിൽ എത്തിയ ഗജിനി എന്ന ചിത്രം തീയറ്ററുകളിൽ വൻ വിജയം നേടി.
കായംകുളം കൊച്ചുണ്ണി, മാമാങ്കം, കാളിയന്‍ കൂട്ടുകെട്ടിലേക്ക് ഒതേനനും? നായകൻ സൂപ്പർതാരം
മുരുഗദോസ് സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഗജനി. മൂന്നു വർഷങ്ങൾക്ക് ശേഷം ഹിന്ദിയിൽ മുരുഗദോസ് ഒരുക്കിയ ചിത്രം മികച്ച വിജയം നേടി. ചിത്രത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ അമീർ ശ്രമിച്ചു. ആ മാറ്റങ്ങൾ ചിത്രത്തിൻറെ വിജയത്തിന് കാരണമായി. കാമുകിയുടെ മരണത്തിൽ ഇടയ്ക്ക് ഇടയ്ക്ക് ഓർമ്മ പോകുന്ന ഒരു കഥാപാത്രമായാണ് അമീർ ചിത്രത്തിൽ എത്തിയത്.
Post Your Comments