സത്യരാജ് വീണ്ടും മലയാളത്തിലേക്ക്! കൂടെ സൂപ്പർ താരവും

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് യുവതാരം പൃഥ്വിരാജ്. ആരാധകർക്ക് അപ്രതീക്ഷിതമായാണ് പൃഥ്വിരാജ് തന്റെ പുതിയ ചിത്രമായ കാളിയനെക്കുറിച്ച് പ്രഖ്യാപിച്ചത്. വേണാട് രാജവംശത്തിന്റെ കഥ പറയുന്ന കാളിയൻ ഒരുക്കുന്നത് എസ് മഹേഷാണ്. ചിത്രത്തില്‍ പൃഥ്വിക്കൊപ്പം വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്

തെന്നിന്ത്യന്‍ താരമായ സത്യരാജ് ഈ ചിത്രത്തില്‍ പൃഥ്വിക്കൊപ്പം എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീദേവിയുടെ മരണത്തിൽ നിശബ്‌ദനായി സൽമാൻ; ബഹുമാനത്തോടെ ആരാധകർ

Share
Leave a Comment