CinemaGeneralNEWS

സിനിമയില്‍ അഭിനയിക്കാം, പക്ഷെ ഞാന്‍ തരുന്ന നിര്‍ദ്ദേശം അനുസരിക്കണം; മകനോട്‌ പാര്‍വതി

മാര്‍ച്ച്-9 നു പൂമരം റിലീസിന് എത്തുന്നതോടെ മലയാള സിനിമയിലെ യുവനിരയിലേക്ക് മറ്റൊരു താരം കൂടി മിന്നി തുടങ്ങും. സിനിമയുടെ താരപുത്ര നാമത്തിലേക്ക് കാളിദാസ് എന്ന പേര് കൂടി പ്രേക്ഷകര്‍ ഹൃദയത്തിനുള്ളില്‍ എഴുതിചേര്‍ക്കുന്ന ദിവസമായിരിക്കും  അടുത്ത വെള്ളിയാഴ്ച. ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെ മോളിവുഡിന്‍റെ ഹീറോയാകാന്‍ എത്തുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമാണ് പൂമരം .രണ്ടു വര്‍ഷത്തോളം ചിത്രീകരണം നടന്ന പൂമരം പ്രേക്ഷകര്‍ക്കുള്ളില്‍ ഇപ്പോഴേ ജനപ്രീതി നേടിക്കഴിഞ്ഞു. കാളിദാസന്‍ അതിനിടെ രണ്ടു തമിഴ് ചിത്രങ്ങളിലും നായകനായി വേഷമിട്ടു.

ചെന്നൈ ലയോള കോളെജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദപഠനം പൂർത്തിയാക്കിയ ശേഷമാണ് കാളിദാസന്‍ സിനിമയിലേക്ക് തിരിഞ്ഞത്. അതിനാല്‍ തന്നെ അമ്മ പാര്‍വതിയുടെ ഒരു നിര്‍ദ്ദേശമുണ്ടായിരുന്നു താരത്തിന് . ഡിഗ്രി പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രം സിനിമയിലേക്ക് പോകുക എന്നായിരുന്നു നടി കൂടിയായ പാര്‍വതി നല്‍കിയ ഉപദേശം. അമ്മ മുന്നോട്ട് വെച്ച നിബന്ധന അക്ഷരംപ്രതി അനുസരിച്ച കാളിദാസ് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമാണ് കലാലയ ജീവിതത്തിന്റെ കഥ പറയുന്ന പൂമരത്തിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button