ഇത്തവണത്തെ സംസ്ഥാന ഫിലിം അവാര്‍ഡിന് നൂറ്റി പത്തോളം ചിത്രങ്ങള്‍ മത്സരരംഗത്ത്. വാണിജ്യ ചിത്രങ്ങളുടെ കൂടതലായുള്ള കടന്നു വരവ് ആണ് മത്സരരംഗത്തെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ വര്‍ഷം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച നിരവധി ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ ഉണ്ടാകും.
അങ്കമാലി ഡയറീസ്, ഉദാഹരണം സുജാത, തോണ്ടിമുതലും ദൃക്സാക്ഷിയും, ഈട, കാറ്റ് തുടങ്ങിയ അനേകം മലയാള ചിത്രങ്ങള്‍ മത്സരത്തിനായി മാറ്റുരയ്ക്കും.
സംവിധാകര്‍ക്കിടയിലും അവാര്‍ഡിനായി വലിയ പട്ടികയാണുള്ളത്. നിരവധി നവാഗത സംവിധായകരും മത്സര രംഗത്തുണ്ട്. മാർച്ച് 12 നാണ് അവാർഡ് പ്രഖ്യാപനം.
സംവിധായകൻ ടി.വി ചന്ദ്രൻ ചെയർമാനായ ജൂറിയിൽ, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, സംവിധായകരായ ഡോ. ബിജു, മനോജ് കാന കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.
Post Your Comments