ഇഷ്ടതാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ നമ്മള്‍ ഇന്ന് സോഷ്യല്‍ മീഡിയയെയാണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളില്‍ അക്കൌണ്ട് ഇല്ലാത്ത താരങ്ങള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. പക്ഷെ മരിച്ചു പോയ ആളുടെ അക്കൌണ്ടില്‍ നിന്ന് ഒരു പോസ്റ്റ് വന്നാലോ?
മറ്റാരെയും കുറിച്ചല്ല, അന്തരിച്ച നടി ശ്രീദേവിയെ കുറിച്ചാണ് പറയുന്നത്. ദുബായില്‍ വച്ച് മരിച്ച നടിയുടെ സംസ്ക്കാരം ഇന്നലെ മുംബെയില്‍ വച്ചാണ് നടന്നത്. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പെട്ടയാളുകള്‍ പങ്കെടുത്ത ചടങ്ങ് അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്ന് വന്ന ഒരു ട്വീറ്റ് എല്ലാവരെയും ഞെട്ടിച്ചു. അപ്പോഴേക്കും അവര്‍ മരിച്ച് നാലു ദിവസം കഴിഞ്ഞിരുന്നു. ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ അക്കൌണ്ടില്‍ നിന്ന് എങ്ങനെയാണ് ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു പലരുടെയും സംശയം. അവസാനം
പോസ്റ്റ് ചെയ്തയാളെ തിരിച്ചറിഞ്ഞപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്.
— SRIDEVI BONEY KAPOOR (@SrideviBKapoor) February 28, 2018
നടിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അനുസ്മരണ കുറിപ്പ് പുറത്തിറക്കാനായി ഭാര്യയുടെ ട്വിറ്റര്‍ അക്കൌണ്ട് ഉപയോഗിച്ചത്. വിവാഹം കഴിഞ്ഞ് ഇരുപതു വര്‍ഷം കഴിഞ്ഞെങ്കിലും ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പാസ് വേഡ് പരസ്പരം അറിയാവുന്നത് കൊണ്ട് പ്രിയതമയെ കുറിച്ചുള്ള അവസാന സന്ദേശം പുറത്തിറക്കാനായി അദ്ദേഹം അവരുടെ തന്നെ അക്കൌണ്ട് ഉപയോഗിക്കുകയായിരുന്നു.
Post Your Comments