
നടി ശ്രീദേവി ബോളിവുഡിന്റെ സൂപ്പര്‍ നായികായിരുന്നുവെങ്കിലും കോളിവുഡിലും താരം ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. കോളിവുഡ് താരങ്ങളായ കമല്‍ഹാസനോടും രജനികാന്തിനോടുമൊക്കെ നല്ല ബന്ധം സൂക്ഷിച്ചിരുന്ന താരം ഒരു ഘട്ടത്തില്‍ രജനികാന്തിനു വേണ്ടി നോമ്പ്നോറ്റതായി പറയുന്നു. റാണ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ വേളയില്‍ രജനികാന്തിനു അപകടം സംഭവിച്ചപ്പോഴായിരുന്നു ശ്രീദേവിയുടെ വൃതാനുഷ്ടാനം. കമല്‍ഹാസനുമായി 25-ഓളം ചിത്രങ്ങളില്‍ വേഷമിട്ട ശ്രീദേവി രജനികാന്തുമായി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments