കമല്‍ ഹാസന്‍, രജനികാന്ത്, ശ്രീദേവി എന്നിവര്‍ ഒന്നിച്ച എക്കാലത്തെയും മികച്ച തമിഴ് സിനിമകളില്‍ ഒന്നാണ് പതിനാറു വയതിനിലെ. കമല്‍ നായകനായ പടത്തില്‍ രജനി വില്ലനായാണ് അഭിനയിച്ചത്. മയിലും അവളെ സ്നേഹിച്ച ചപ്പാണിയും ഇന്നും തമിഴ് സിനിമ പ്രേക്ഷകരുടെ നീറുന്ന ഓര്‍മയാണ്.
ഭാരതിരാജ സ്വന്തം അനുഭവത്തില്‍ നിന്നാണ് പതിനാറു വയതിനിലെയിലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. സിനിമയുമായി ബന്ധപ്പെട്ട പഴയകാല ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം.
“ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അടുത്ത സ്കൂളിലെ സുന്ദരിയായ ആ പെണ്‍കുട്ടിയെ കാണുന്നത്. അവള്‍ എന്‍റെ സ്വപ്നത്തിലെ മയിലായി, അവളുടെ പുറകെ ഒരുപാട് നടക്കുകയും ചെയ്തു. അവളെ വിവാഹം കഴിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. പക്ഷെ എന്‍റെ പ്രണയം അവള്‍ നിരസിച്ചു. ആ നഷ്ട പ്രണയമാണ് സിനിമയില്‍ പ്രണയകാവ്യങ്ങളൊരുക്കാന്‍ എനിക്ക് പ്രചോദനം തന്നത്.” ഭാരതിരാജ പറയുന്നു.
“പതിനാറു വയതിനിലെയില്‍ അഭിനയിക്കുമ്പോള്‍ തന്നെ കമല്‍ അറിയപ്പെടുന്ന നടനാണ്. അതുകൊണ്ട് അദ്ദേഹത്തിന് 29,000 രൂപയാണ് പ്രതിഫലമായി കൊടുത്തത്. രജനിക്ക് മൂവായിരം കൊടുത്തു. ശ്രീദേവിക്ക് ഒമ്പതിനായിരവും. ആകെ അഞ്ചു ലക്ഷം രൂപ കൊണ്ട് പതിനാറു വയതിനിലെ പൂര്‍ത്തിയാക്കി.” സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments