മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മംഗലശ്ശേരി നീലകണ്ഠന്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരത്തിലാണ് അദ്ദേഹം താന്തോന്നിയായ ആ കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചത്. മംഗലശ്ശേരി നീലകണ്ഠന് രണ്ടാമത് അവതരിച്ച രാവണപ്രഭുവില്‍ ലാല്‍ അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിലാണ് അവതരിച്ചത്. ആ സിനിമ അക്കാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയവുമായി.
നീലകണ്ഠന് വീണ്ടും വരുന്നു എന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കും. എന്നാല്‍ ഇക്കുറി ഒരു ഷോര്‍ട്ട് ഫിലിം രൂപത്തിലാണ് ആ സൂപ്പര്‍ഹിറ്റ് കഥാപാത്രം വരുന്നത് എന്ന് മാത്രം. ഫിലിമിന്റെ റിലീസിന് മുന്നോടിയായി വന്ന പ്രമോ ഗാനം ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമാണ്.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പേരുകള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ ഗാനത്തില്‍ തൂവാനത്തുമ്പികള്‍, സ്ഫടികം, പുലി മുരുകന്, തേന്മാവിന് കൊമ്പത്ത്, നാടോടിക്കാറ്റ്, നാടുവാഴികള്‍ തുടങ്ങിയ സിനിമകളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ആരാണേ നരനായ് നാടാകെ രാജാവേ എന്നാണ് ഗാനം തുടങ്ങുന്നത്.
Post Your Comments