അഭിനേതാവ്, സംവിധായകന്, തിരക്കഥാകൃത്ത് അങ്ങനെ മലയാള സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അതുല്യനായ കലാകാരനാണ് വേണുനാഗവള്ളി. എഴുപതുകളില്‍ നായകനായി തിളങ്ങിയ ആദ്ദേഹം എണ്‍പതുകളില്‍ സംവിധായകനായി ശ്രദ്ധ നേടി. തിരക്കഥാകൃത്തെന്ന നിലയിലും വേണുനാഗവള്ളി പേരെടുത്തു. സര്‍വ്വകലാശാല, ലാല്‍ സലാം, ഏയ് ഓട്ടോ, അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വേണുനാഗവള്ളി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. തന്റെ ചിത്രങ്ങളല്ലാത്ത കിലുക്കം, അര്‍ത്ഥം എന്നീ സിനിമകള്‍ക്കൊക്കെ രചന നിര്‍വഹിച്ചും ആദ്ദേഹം ശ്രദ്ധേയനായി.
മോഹന്‍ലാല്‍ ചിത്രങ്ങളാണ് വേണുനാഗവള്ളി ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളത്. ഒരു സംവിധായകനെന്ന നിലയില്‍ വേണുനാഗവള്ളിക്ക് കരുത്ത് പകര്‍ന്നത് ലാല്‍ ചിത്രങ്ങളാണ്. മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിക്കിടെ വേണുനാഗവള്ളി മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച് പറഞ്ഞതിങ്ങനെ
മോഹന്‍ലാല്‍ എന്ന നടന് എന്റെ ദൗര്‍ബല്യമാണ്, എന്റെ അഭിമാനമാണ്. അസാധ്യ നടനാണ് ലാല്‍. മമ്മൂട്ടിയും, തിലകനും, നെടുമുടി വേണുവുമൊക്കെ ഗ്രേറ്റ് ആര്‍ട്ടിസ്റ്റാണ്. പക്ഷേ ലാലിന്റെ റേഞ്ച് അതില്‍ നിന്നൊക്കെ വളരെ വലുതാണ്. ഭരത് ഗോപിയുമായി ഞാന്‍ കമ്പയര്‍ ചെയ്യുന്ന ഏക നടന് മോഹന്‍ലാലാണ്. ഇത്രയും റേഞ്ചിലേക്ക് വളരെപ്പെട്ടെന്ന് അഭിനയിച്ചു മാറുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല- വേണുനാഗവള്ളി.
Post Your Comments