സിനിമയില്‍ ഇതുവരെയും ജയറാമും ആശ ശരത്തും ജോഡികളായി എത്തിയിട്ടില്ലമ എന്നാല്‍ ജീവിതത്തിലെ ഒരു രസകരമായ സംഭവ കഥ തുറന്നു പറയുകയാണ് ജയറാം.
ആശാ ശരത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ താന്‍ ആശാ ശരത്തിന്റെ പിന്നാലെ സൈക്കിളെടുത്ത് കറങ്ങുമായിരുന്നുവെന്നു ഒരു സ്റ്റേജ് പരിപാടിക്കിടെ നടന് ജയറാം തമാശയായി പറഞ്ഞിരുന്നു. എന്നാല്‍ ആശ ഒരു ചിരിയോടെ അത് നിഷേധിക്കുകയാണ്. ജയറാമേട്ടന് പറയുന്നത് നുണയാണ്. ഞങ്ങളുടെ വീടുകള്‍ അടുത്തടുത്താണ്. ജയറാമേട്ടന്റെ അനിയത്തി മഞ്ജുവും ഞാനും ക്ലാസ്സ്മേറ്റ്സാണ്. എന്റെ സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ ജയറാമേട്ടന് സിനിമയില്‍ നായകനായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് ഡേ ഉദ്ഘാടനത്തിന് ജയറാമേട്ടനെ വിളിച്ചുകൊണ്ടു പോയിട്ടുണ്ട്. എന്റെ പിന്നാലെ ജയറാമേട്ടന് സൈക്കിളെടുത്ത് കറങ്ങുമായിരുന്നു എന്നൊക്കെ പറഞ്ഞത് വെറും നുണയാ. ആശാ ശരത്ത് വ്യക്തമാക്കുന്നു.
Post Your Comments