അപ്രതീക്ഷിതമായ ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്നു ദിവ്യ ആദ്യത്തെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. കഴിഞ്ഞ മാസമാണ് ദിവ്യ വീണ്ടും വിവാഹിതയായത്. വിവാഹം കഴിഞ്ഞെങ്കിലും സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാള സിനിമയിലുണ്ടാകുമെന്നും ദിവ്യ ഉണ്ണി പറഞ്ഞു. നൃത്തത്തിലേക്ക് താന്‍ മടങ്ങിയെത്തുമെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ദിവ്യ അറിയിച്ചു.
Post Your Comments