മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് സ്ഫടികം. അക്കാലത്തെ കളക്ഷന്‍ റിക്കോര്‍ഡുകളെല്ലാം ഭേദിച്ച സിനിമ നൂറു ദിവസമാണ് റിലീസിംഗ് സെന്‍ററുകളില്‍ ഓടിയത്. ലാലിന്‍റെ ആടുതോമയും തിലകന്‍ അവതരിപ്പിച്ച കടുവ ചാക്കോയും ഇന്നും പ്രേക്ഷക മനസുകളില്‍ നില്‍ക്കുന്നു. അച്ഛന്‍റെ സിനിമകളില്‍ തനിക്കേറ്റവും പ്രിയപ്പെട്ടത് സ്ഫടികമാണെന്ന് ഒരിക്കല്‍ പ്രണവ് മോഹന്‍ലാലും പറഞ്ഞിരുന്നു.
സ്ഫടികത്തിന് ശേഷം ലാലും ഭദ്രനും രണ്ടു വട്ടം കൂടി ഒന്നിച്ചെങ്കിലും അതൊന്നും വിജയമായില്ല. ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ തുടങ്ങിയ ആ സിനിമകള്‍ ബോക്സ് ഓഫിസില്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വച്ചത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഭദ്രന്‍ ഇന്നും അറിയപ്പെടുന്നത് സ്ഫടികത്തിന്‍റെ സംവിധായകന്‍ എന്ന പേരിലാണ്. തന്‍റെ ക്ലാസിക് സിനിമയെ കുറിച്ച് ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍.
“സ്ഫടികത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമോ എന്നത് ഞാന്‍ ഏറെ നാളായി നേരിട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണ്. കോടികള്‍ തരാമെന്ന് പറഞ്ഞാലും ഞാനത് ചെയ്യില്ല. എനിക്കെന്നല്ല ആര്‍ക്കും അതിന് കഴിയില്ല. ” ഭദ്രന്‍ പറയുന്നു.
” ആടുതോമയും ചാക്കോ മാഷും ഇനി ആവര്‍ത്തിച്ചാല്‍ ശരിയാകില്ല. തോമയെക്കാള്‍ സ്ഫടികത്തിന്‍റെ കഥ അച്ഛനെ ചുറ്റിപ്പറ്റിയാണ്. തിലകന്‍ ചേട്ടനല്ലാതെ വേറെയാര്‍ക്കും കടുവ ചാക്കോ ആകാന്‍ പറ്റില്ല ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments